Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക സിംകാർഡുകൾ ഉപയോഗിച്ചില്ലെങ്കിൽ വാടക ഈടാക്കുമെന്ന് ഡി.ജി.പിയുടെ മുന്നറിയിപ്പ്. സർക്കാർ പണം നൽകുന്ന ഔദ്യോഗിക സിംകാർഡ് ഉപയോഗിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.

പോലീസിന് നൽകിയിട്ടുള്ള ക്ലോസ്ഡ് യൂസർ ഗ്രൂപ്പ് (സി.യു.ജി.) സിം കാർഡുകൾ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദേശങ്ങൾ പുറത്തിറക്കി. ഇത്തരം നിർദേശങ്ങൾ നേരത്തേതന്നെ ഉണ്ടായിരുന്നിട്ടും അവ പാലിക്കപ്പെടാതിരിക്കുന്നതിനാലാണ് മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ സിം കാർഡ് ഉള്ളവർ മറ്റൊരു ജില്ലയിലേക്ക് മാറിപ്പോയാലും മടക്കിനൽകാത്ത അവസ്ഥയുമുണ്ട്. സിം വാങ്ങി ഉപേക്ഷിച്ചവരുമുണ്ട്. സ്ഥലം മാറിപ്പോവുകയോ ഡെപ്യൂട്ടേഷനിൽ പോവുകയോ ചെയ്യുന്ന എസ്.എച്ച.ഒ., പ്രിൻസിപ്പൽ എസ്.ഐ., തുടങ്ങിയ ഉദ്യോഗസ്ഥർ പകരം വരുന്ന ഉദ്യോഗസ്ഥന് സിംകാർഡ് കൈമാറണം.

മറ്റ് ഉദ്യോഗസ്ഥർക്ക് അതത് ജില്ലകളിൽത്തന്നെയാണ് സ്ഥലം മാറ്റമെങ്കിൽ നിലവിലുള്ളത് ഉപയോഗിക്കാം. പോലീസ് സ്റ്റേഷനുകളിലെല്ലാം സിം കാർഡ് വിതരണംചെയ്തതിന്റെ രജിസ്റ്റർ സൂക്ഷിക്കണം. വിരമിക്കുന്നവർക്ക് പെൻഷൻ ആനുകൂല്യം നൽകുന്നതിന് മുമ്പ് സിം തിരികെ ഏൽപ്പിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കണം.

മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ഒരോ തസ്തികയ്ക്കുമാണ് സി.യു.ജി. സിംകാർഡ് അനുവദിച്ചിരിക്കുന്നത്. അതിനാൽ സ്ഥലംമാറുമ്പോൾ ആ തസ്തികയിൽ പകരം വരുന്നയാൾക്ക് സിംകാർഡ് കൈമാറണം. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താൻ യൂണിറ്റ് മേധാവികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.