നാണമില്ലേ പോലീസേ നിങ്ങള്‍ക്ക്..?; ചായ കുടിക്കാന്‍ മാസ്‌ക് താഴ്ത്തുന്നവനും കാറില്‍ മാസ്‌ക് ഇല്ലാതെ യാത്ര ചെയ്യുന്നവനും പിഴ 500; കളക്ട്രേറ്റിലെ ഉദ്യോഗസ്ഥ ഏമാന്മാര്‍ക്ക് മാസ്‌കും വേണ്ട, സാമൂഹിക അകലവും വേണ്ട; ഇത് വല്ലതും കളക്ടര്‍ കാണുന്നുണ്ടോ?
സ്വന്തം ലേഖകന്‍
കോട്ടയം: കോവിഡ് രണ്ടാം തരംഗം ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ജില്ലയിലുടനീളം പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കളക്ട്രേറ്റ് ജംഗ്ഷനിലെ കടയില്‍ ചായ കുടിക്കാനായി മാസ്‌ക് താഴ്ത്തിയ ആളോടും കാറില്‍ മാസ്‌ക് ഇല്ലാതെ യാത്ര ചെയ്ത വ്യക്തിയോടും 500 രൂപ പിഴ ഈടാക്കിയിരുന്നു.
എന്നാല്‍ കളക്ടേറ്റിലെ ഉദ്യോഗസ്ഥ ഏമാന്മാര്‍ ജോലിസ്ഥലത്ത് മാസ്‌കും സാമൂഹിക അകലവും ഇല്ലാതെയാണ് ജോലിയെടുക്കുന്നതെന്ന് തേര്‍ഡ് ഐ ന്യൂസ് തെളിവുകള്‍ സഹിതം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവനക്കാരില്‍ പലരും തങ്ങള്‍ നിയമത്തിന് അതീതരാണെന്ന ഭാവത്തിലാണ് ജോലിക്കെത്തുന്നത്. മാസ്‌കും സാമൂഹിക അകലവുമൊന്നും ഇക്കൂട്ടര്‍ക്ക് ബാധകമേ അല്ല. പലരും ഓഫീസിനുള്ളിലും വരാന്തകളിലും ഉള്‍പ്പെടെ കൂട്ടം കൂടിനിന്ന് സംസാരിക്കുന്ന കാഴ്ച ഇവിടെ പുതുമയല്ല.
നിയമം എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമാണെന്നിരിക്കെ ജില്ലയുടെ ഭരണസിരാ കേന്ദ്രത്തില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ ചോദ്യം ചെയ്യാന്‍ ആരുമില്ല.
ഉത്തരവുകള്‍ ഇറക്കുന്നതിനൊപ്പം ഇതെല്ലാം പാലിക്കപ്പെടുന്നുണ്ടോ ഇന്ന് ഉറപ്പ് വരുത്തേണ്ടതും ഈ മഹാമാരിക്കാലത്ത് ജില്ലാ കളക്ടറുടെ ചുമതലയാണ്. സ്വന്തം കണ്‍മുന്നില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടച്ച ശേഷം സാധാരണക്കാര്‍ക്ക് മാത്രമായി പെരുമാറ്റച്ചട്ടം ഉണ്ടാക്കിയിട്ട് എന്ത് കാര്യം?