
കോട്ടയം: സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം സ്വന്തമാക്കി കുമളി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പി വി മനോജ്
രാമപുരം സ്റ്റേഷനിൽ ഗ്രേഡ് എസ്.ഐ ആയിരിക്കേ തമിഴ്നാട്ടിലെ കാമാക്ഷിപുരത്തെത്തി കുറുവാസംഘത്തെ പിടികൂടിയ അന്വേഷണ മികവിനാണ് പുരസ്കാരം.
രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടിന് പുറകുവശത്തെ വാതിൽ പൊളിച്ച് അകത്തു കയറിയ കള്ളൻ ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ രണ്ട് പവൻ സ്വർണ്ണം മോഷ്ടിക്കുകയായിരുന്നു. പി വി മനോജ് അടങ്ങുന്ന അന്വേഷണ സംഘം കാമാഷിപുരത്തെ വീട്ടിൽ നിന്നുമാണ് കള്ളനെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷത്തിനുശേഷം കുറുവാ സംഘത്തിൻ്റെ മോഷണ കേസിൽ ആലപ്പുഴയിലെ അന്വേഷണ സംഘത്തെ സഹായിച്ചതും പുരസ്കാരത്തിന് വഴിയൊരുക്കി.
2014 മുതൽ കോട്ടയം എസ് പി യുടെ ഡാൻസാഫ് ടീമിലെ അംഗമായിരുന്നു. കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ, ഏറ്റുമാനൂർ, രാമപുരം തുടങ്ങിയ സ്റ്റേഷനുകളിൽ പിവി മനോജ് ജോലി ചെയ്തിട്ടുണ്ട്







