
കൊല്ലം: കൊല്ലത്ത് പട്രോളിങ്ങിനിടെ പരസ്യ മദ്യപാനം ചോദ്യം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച് യുവാക്കള്‍.
പള്ളിത്തോട്ടം ഗലീലിയാ കോളനിക്ക് സമീപമാണ് യുവാക്കള്‍ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. പള്ളിത്തോട്ടം പൊലീസാണ് യുവാക്കളുടെ ആക്രമണത്തിനിരയായത്.
സംഭവത്തില്‍ കെഎസ്‌യു നേതാവ് ഉള്‍പ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോജിൻ, മനു, വിമല്‍, സഞ്ചയ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്രോളിങ്ങിന് എത്തിയ ഗ്രേഡ് എസ്‌ഐ രാജീവ്, എഎസ്‌ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ ഗ്രേഡ് എസ്‌ഐ രാജീവിന്റെ തലയ്ക്ക് പരിക്കേറ്റു. രക്ഷപെട്ട മറ്റു പ്രതികള്‍ക്കായി പൊലീസ് പരിശോധന ഊർജിതമാക്കി.







