
പോക്സോ കേസിൽ മൊഴി മാറ്റാൻ അതിജീവിതയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി ; പ്രതിയുടെ സഹോദരനെ അറസ്റ്റ് ചെയ്ത് പോലീസ്
കാസർഗോഡ് : പോക്സോ കേസിൽ മൊഴി മാറ്റാൻ അതിജീവിതയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ പ്രതിയുടെ സഹോദരനെ അറസ്റ്റ് ചെയ്തു.
കുമ്പള സ്വദേശി വരുൺ രാജിനെയാണ് കുമ്പള പോലീസ് പിടികൂടിയത്. 2018ൽ നടന്ന കേസിൽ ഇയാളുടെ സഹോദരൻ കിരൺ രാജ് ജയിലിൽ കഴിയുകയാണ്.
കാസർഗോഡ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കേസിൻ്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ വിചാരണ വേളയിലാണ് അതിജീവിത പ്രതിയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് കുമ്പള പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പുലർച്ചെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കിരൺ രാജും , വരുൺ രാജും നിരവധി കേസുകളിൽ പ്രതിയാണ്.
Third Eye News Live
0