Spread the love

സ്വന്തം ലേഖകൻ
കോഴിക്കോട് : പ്രതിശ്രുത വധൂവരന്മാര്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ രണ്ട് പേരെ പോലീസ് പിടികൂടി.

video
play-sharp-fill

കോഴിക്കോട് കാക്കൂരില്‍ പൊക്കുന്നു മലയില്‍ സായാഹ്ന ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ കുടുംബസമേതം എത്തിയവര്‍ക്ക് നേരെയായിരുന്നു ആക്രമണം.

പ്രദേശവാസികളായ നെല്ലിക്കോടത്തില്‍ മീത്തല്‍ രാധാകൃഷ്ണന്‍ (47), കൈതയില്‍വീട്ടില്‍ രാജു (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ച മുന്‍പാണ് സംഭവം. കുടുംബസമേതം പൊക്കുന്നുമലയില്‍ എത്തിയ പ്രതിശ്രുത വധൂവരന്മാര്‍ അല്‍പം മാറി നടന്നപ്പോളാണ് പരിസരവാസികളായ രണ്ട് പേര്‍ വന്ന് ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തത്.

യുവതീയുവാക്കളെ മുന്‍വിധിയോട് കൂടി തടഞ്ഞ് വെച്ചെന്നും അത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്നും യുവതിയെ കടന്ന് പിടിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.