മാങ്ങാക്കള്ളൻ പോലീസിനെ പിടിക്കാതെ പോലീസ്;പോലീസിന്റെ ഒത്തുകളിക്കൊടുവിൽ കേസ് ഒത്തുതീർപ്പിലേക്ക്…

മാങ്ങാക്കള്ളൻ പോലീസിനെ പിടിക്കാതെ പോലീസ്;പോലീസിന്റെ ഒത്തുകളിക്കൊടുവിൽ കേസ് ഒത്തുതീർപ്പിലേക്ക്…

Spread the love

കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീർപ്പിലേക്ക്. കേസ് ഒതുക്കിത്തീർക്കുവാനുള്ള സാഹചര്യം പൊലീസ് തന്നെ ഒരുക്കി നൽകിയെന്ന ആക്ഷേപം ശക്തമാണ്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. അപേക്ഷയിൽ കോടതി നാളെ വിധി പറഞ്ഞേക്കും. ഈ കേസിൽ 17 ദിവസങ്ങളാണ് പ്രതി ഒളിവിൽ കഴിഞ്ഞത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പേ​​ട്ട ക​​വ​​ല​​യി​​ലെ പ​​ച്ച​​ക്ക​​റി​​ക്ക​​ട​​യി​​ൽ​​നി​​ന്നാണ് പൊ​​ലീ​​സു​​കാ​​ര​ൻ​ ​മാ​​ങ്ങ മോ​​ഷ്​​​ടി​​ച്ചത്. മു​​ണ്ട​​ക്ക​​യം വ​​ണ്ട​​ൻ​​പ​​താ​​ൽ 10 സെ​​ൻറ്​ കോ​​ള​​നി​​യി​​ൽ പു​​തു​​പ്പ​​റ​​മ്പി​​ൽ പി.​​ബി. ഷി​​ഹാ​​ബാണ് (36) മോഷണക്കേസിൽ കുടുങ്ങിയത്. വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കോ​​ട​​തി​​യി​​ൽ മു​​ൻ​​കൂ​​ർ ജാ​​മ്യ​​ത്തി​​ന് എ​​ത്തു​​മെ​​ന്ന വി​​വ​​രം ല​​ഭി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പൊ​​ലീ​​സ് കാ​​ത്തു​​നി​​ന്നെ​​ങ്കി​​ലും പ്ര​​യോ​​ജ​​ന​​മു​​ണ്ടാ​​യി​​രുന്നില്ല.

വിൽപ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോവുകയായിരുന്നു. ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​​യാ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം പൊ​​ലീ​​സ് സേ​​ന​​ക്കാ​​കെ നാ​​ണ​​ക്കേ​​ടു​​ണ്ടാ​​ക്കി​​യ​​തി​​നാ​​ൽ ഡി.​​ജി.​​പി ത​​ല​​ത്തി​​ൽ വ​​രെ​​യു​​ള്ള ഇ​​ട​​പെ​​ട​​ലാ​​ണ് ഉ​​ണ്ടാ​​യ​​ത്. ഇ​​യാ​​ൾ മു​​മ്പ്​ പീ​​ഡ​​ന​​ക്കേ​​സി​​ൽ ഇ​​ര​​യെ ശ​​ല്യം ചെ​​യ്ത​​തി​​ലും വീ​​ടു​​ക​​യ​​റി ആ​​ക്ര​​മി​​ച്ച​​ത​​ട​​ക്ക​​മു​​ള്ള കേ​​സ് വി​​ചാ​​ര​​ണ​​യി​​ലാ​​ണ്. ഇ​​തി​​നി​​ട​​യി​​ലാ​​ണ് പു​​തി​​യ കേ​​സ് കൂടി വന്നത്.

പൊലീസിൻറെ അന്വേഷണത്തെ കുറിച്ച് പൊലീസുകാരൻ കൂടിയായ ഷിഹാബിന് നല്ല അറിവുണ്ട്. ഇക്കാരണത്താലാണ് പ്രതിയിലേക്ക് എത്താൻ കാഞ്ഞിരപ്പളളി പൊലീസിന് കഴിയാത്തതെന്നും ആക്ഷേപമുണ്ട്. ഷിഹാബ് തൃശൂരിലും പാലക്കാടും ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഒരുതുമ്പും പൊലീസിന് ലഭിക്കാതായത്.

Tags :