സ്പീഡ് ഗവേര്‍ണറില്ല; കെഎസ്‌ആര്‍ടിസിയടക്കം അഞ്ച് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി എംവിഡി; വലഞ്ഞ് യാത്രക്കാർ….!

സ്പീഡ് ഗവേര്‍ണറില്ല; കെഎസ്‌ആര്‍ടിസിയടക്കം അഞ്ച് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി എംവിഡി; വലഞ്ഞ് യാത്രക്കാർ….!

സ്വന്തം ലേഖിക

തൃശ്ശൂര്‍: വേഗപ്പൂട്ട് ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെ അഞ്ച് ബസുകളുടെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.

ഇതേ തുടര്‍ന്ന് യാത്രക്കാര്‍ കുടുങ്ങിയതായും പരാതിയുണ്ട്. ചൊവ്വാഴ്ച രാവിലെ മുതല്‍ കൊഴിഞ്ഞാമ്പാറയില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കെഎസ്‌ആര്‍ടിസി ബസിലും മൂന്ന് സ്വകാര്യ ബസുകളിലും വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്ന് തൃശ്ശൂര്‍-കോയമ്പത്തൂര്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് പോവുന്നതിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.

പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിന്റെ ഫിറ്റ്നസും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ മറ്റൊരു ബസ് സൗകര്യം ഒരുക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രക്കാരെ പാതിവഴിയില്‍ ഇറക്കിവിട്ട ശേഷം പാലക്കാട് ഡിപ്പോയിലേക്ക് മടങ്ങുകയായിരുന്നു ബസ്. യാത്രക്കാര്‍ മറ്റ് ബസുകളില്‍ കയറി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു.