play-sharp-fill
പെണ്‍കുട്ടികള്‍ സൈക്കിളില്‍ കാറ്റ് നിറയ്ക്കുമ്പോള്‍ താഴെ മൊബൈല്‍ ഫോണ്‍ വച്ച് വീഡിയോ പിടുത്തം; സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പെണ്‍കുട്ടി മല്‍പിടുത്തം നടത്തി ഫോണ്‍ സ്വന്തമാക്കി; മതില്‍ ചാടിക്കടന്ന് ഓടി അച്ഛന് ഫോണ്‍ കൈമാറി; ധീരയായ പെണ്‍കുട്ടിക്ക് കയ്യടിച്ച് നാട്; പോക്‌സോ കേസില്‍ അകത്തായത് നാടന്‍പാട്ട് കലാകാരന്‍ രതീഷ്

പെണ്‍കുട്ടികള്‍ സൈക്കിളില്‍ കാറ്റ് നിറയ്ക്കുമ്പോള്‍ താഴെ മൊബൈല്‍ ഫോണ്‍ വച്ച് വീഡിയോ പിടുത്തം; സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പെണ്‍കുട്ടി മല്‍പിടുത്തം നടത്തി ഫോണ്‍ സ്വന്തമാക്കി; മതില്‍ ചാടിക്കടന്ന് ഓടി അച്ഛന് ഫോണ്‍ കൈമാറി; ധീരയായ പെണ്‍കുട്ടിക്ക് കയ്യടിച്ച് നാട്; പോക്‌സോ കേസില്‍ അകത്തായത് നാടന്‍പാട്ട് കലാകാരന്‍ രതീഷ്

സ്വന്തം ലേഖകന്‍

കൊച്ചി: സൈക്കിളില്‍ കാറ്റ് നിറയ്ക്കുന്നതിനിടെ പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ നാടന്‍പാട്ട് കലാകാരന്‍ പൊലീസ് പിടിയില്‍. കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരനായ നെടുമ്പാശേരി നായത്തോട് സ്വദേശി രതീഷ് (40) ആണ് അറസ്റ്റിലായത്. കാലടി പഞ്ചായത്തിലാണ് സംഭവം.

സൈക്കിള്‍ റിപ്പയറിംഗ് ജോലികള്‍ ചെയ്തുവരികയായിരുന്ന രതീഷ് പഞ്ചര്‍ ഒട്ടിച്ച ശേഷം പെണ്‍കുട്ടികളെകൊണ്ട് സൈക്കിളില്‍ കാറ്റടിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാക്കിയിരുന്നു. പെണ്‍കുട്ടികള്‍ കാറ്റ് നിറയ്ക്കുമ്‌ബോള്‍ താഴെ മൊബൈല്‍ ഫോണ്‍ വച്ചായിരുന്നു ചിത്രീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു പെണ്‍കുട്ടി കാട്ടിയ ധീരതയാണ് പിടിവീഴാന്‍ കാരണമായത്. പതിവ് പോലെ സൈക്കിള്‍ റിപ്പയറിംഗിനുവന്ന പെണ്‍കുട്ടികളില്‍ ഒരാളെക്കൊണ്ട് ഇയാള്‍ കാറ്റ് നിറപ്പിച്ചു. എന്നാല്‍ ടയറിന്റെ കാറ്റ് ഊരിവിട്ട ശേഷം വീണ്ടും മറ്റൊരു പെണ്‍കുട്ടിയോട് നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത് ആവര്‍ത്തിച്ചപ്പോള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് സംശയം തോന്നി.

മൊബൈല്‍ ഫോണ്‍ താഴെവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ഇതെടുക്കാന്‍ ശ്രമിച്ചു.
പെണ്‍കുട്ടിയുടെ കാലില്‍ പിടിച്ചു വീഴ്ത്തി ഇയാള്‍ ഫോണില്‍ പിടിത്തമിട്ടു. മല്‍പിടുത്തം നടത്തിയാണു പെണ്‍കുട്ടി ഇയാളുടെ പക്കല്‍ നിന്നു ഫോണ്‍ സ്വന്തമാക്കിയത്. രതീഷിനെ ചവിട്ടി താഴെയിട്ട ശേഷം ഫോണുമായി മതില്‍ ചാടിക്കടന്ന് ഓടി അച്ഛന്റെ കൈവശം ഫോണ്‍ ഏല്‍പ്പിച്ചു.

വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പിതാവ് പോലീസില്‍ പരാതിനല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതു കണ്ടെത്തി. പലപ്പോഴായി പകര്‍ത്തിയ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങളും വിദ്യാര്‍ഥിനികളുടേതാണ് എന്നു തിരിച്ചറിഞ്ഞു.

ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.