
മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവം ; പൊലീസ് ഉദ്യോഗസ്ഥന് അഞ്ച് വർഷം കഠിന തടവും 85,000 രൂപ പിഴയും
സ്വന്തം ലേഖകൻ
പേരൂർക്കട: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിൽ പൊലീസുകാരന് അഞ്ച് വർഷം കഠിന തടവും 85,000 രൂപ പിഴയും. നേമം സ്വദേശിയും തിരുവനന്തപുരം എസ.്എ.പി ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിളുമായ ബാഹുലേയനാണ് ശിക്ഷ. 2018 മാർച്ചിലാണ് ബാഹുലേയനെ പോക്‌സോ കുറ്റം ചുമത്തി പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്.
ചൂഷണത്തിനിരയായ പെൺകുട്ടിയും ഇയാളും പൊലീസ് ക്വാർട്ടേസിലെ അടുത്തടുത്ത ഫ്‌ളാറ്റുകളിലായിരുന്നു താമസം. പോലീസുദ്യോഗസ്ഥന്റെ മകളെ മിഠായികൾ നൽകി മോഹിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ബസിൽവച്ചും പോലീസ് ക്വാർട്ടേഴ്സിൽ വച്ചും ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴായിരുന്നു വിവരം പുറത്തായത്. തുടർന്ന് സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിലും ചൂഷണ വിവരം വിദ്യാർത്ഥിനി അധ്യാപകരോടും വെളിപ്പെടുത്തുകയായിരുന്നു.