കോട്ടയം: കേരളാ സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ (കെ.സി.ജെ.എസ്.ഒ) 31-ാമത് കോട്ടയം ജില്ലാസമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത്ഹാളിൽ (ബി. ശീനിവാസൻ നഗർ) വെച്ച് നടന്നു.
പോക്സോ കോടതി കളിൽ സ്ഥിരനിയമനം നടത്തണ മെന്നും കോടതികളിൽ കൂടുതൽ തസ്തികകൾ അനുവദിക്കണമെന്നും കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ജീവേഷ് സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് അബ്ദുൾ സലാം പി.എ സർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി.ജെ.എസ്.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സി. ആർ ജീവേഷ് മുഖ്യ പ്രഭാഷണംനടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ബോസ് പി എ, ആർ സി ജെ എസ് എ ജില്ലാ പ്രസിഡന്റ് കെ.എം രാജേഷ്, പാല യൂണിറ്റ് പ്രസിഡന്റ് ദിനേഷ് കുമാർ , ജില്ലാ കോടതി ശിരസ്തദാർ വാസുദേവൻ പിള്ള, വൈക്കം യൂണിറ്റ് പ്രസിഡന്റ് ബിജു മാത്യു എന്നിവർ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കലാ കായിക രംഗങ്ങളിൽ മികവ് കാട്ടിയ ജീവനക്കാരെയും, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ സിവിൽ കോടതികളിൽ നിന്നുള്ള ജീവനക്കാരുടെ പ്രതിനിധികൾ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പുതിയ ജില്ലാ പ്രസിഡണ്ടായി സുജിത് കുമാർ, സെക്രട്ടറി ശ്രീജിത്ത് കെ. എസ് , ട്രഷറർ റോണി ടോം മാത്യു എന്നിവരെ തിരഞ്ഞെടുത്തു .