Saturday, April 25, 2026

16കാരിയെ പീഡിപ്പിച്ചു: പോക്സോ കേസിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്. 16 കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

പെൺകുട്ടിയുടെ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെയും മറ്റൊരു പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങൾക്ക് മുൻപ് അരീക്കോടിലേക്ക് മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group