പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം ; പോക്സോ കേസിൽ ആർപ്പൂക്കര സ്വദേശിയായ യുവാവിനെ തിടനാട് പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം ; പോക്സോ കേസിൽ ആർപ്പൂക്കര സ്വദേശിയായ യുവാവിനെ തിടനാട് പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

തിടനാട് : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തോപ്പിൽ പറമ്പിൽ വീട്ടിൽ ഷിജുമോൻ പി.വി (40) എന്നയാളെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

കൗൺസിലിങ്ങിനിടയിൽ പെൺകുട്ടി അധികൃതരോട് വിവരം പറയുകയും, ചൈൽഡ് ലൈൻ മുഖാന്തരം പോലീസ് കേസ് രജിസ്റ്റർചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റെനീഷ് റ്റി.ആർ, തിടനാട് സ്റ്റേഷൻ എസ്.ഐ രാജേഷ് ആർ, സജീവ്, സി.പി.ഓ മാരായ അനിൽകുമാർ കെ.സി, ശ്രീജിത്ത് കെ.എസ്, സാജൻ തോമസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.