Spread the love

 

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കരസ്ഥമാക്കി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലിയാണ് കൊല്ലം അഞ്ചൽ പോലീസിന്‍റെ പിടിയിലായത്.

video
play-sharp-fill

 

സഞ്ജു എന്ന പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കൈക്കലാക്കിയിരുന്നത്. വിവാഹ വാഗ്ദാനം നൽകിയാണ് അഞ്ചൽ സ്വദേശിനിയായ പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കിയത്. അതേസമയം വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ് ഷെമീർ അലി.

 

തന്റെ സുഹൃത്തുമായി ഷെമീർ അലി പ്രണയത്തിലാണെന്ന വിവരം മനസിലാക്കി പെണ്‍കുട്ടി ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇതോടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയിലേക്ക് കടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുപ്പത്തോളം കുട്ടികളെ ഇയാൾ ഇരയാക്കിയതായി പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.