play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; ലൈംഗിക ചുവയോടെ സംസാരിക്കുകയും ആക്രമിക്കുകയും ചെയ്തു; ഏറ്റുമാനൂർ സ്വദേശി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; ലൈംഗിക ചുവയോടെ സംസാരിക്കുകയും ആക്രമിക്കുകയും ചെയ്തു; ഏറ്റുമാനൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഏറ്റുമാനൂർ വെട്ടിമുകൾ പുലിയിളയിൽ വീട്ടിൽ മോസസ് മകൻ അനൂപ് പി.എം (23) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയുടെ നേരെ ലൈംഗിക ചുവയോടെ സംസാരിക്കുകയും, കുട്ടിയെ തല്ലുകയുമായിരുന്നു. വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ പ്രശോഭ്, സി.പി.ഓമാരായ പ്രദീപ് സി.വി, സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി .