play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ  ; പീഡനശ്രമം അംഗത്വ വിതരണത്തിന് വീട്ടിലെത്തിയപ്പോൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ ; പീഡനശ്രമം അംഗത്വ വിതരണത്തിന് വീട്ടിലെത്തിയപ്പോൾ

കാസർകോട്: അംഗത്വ വിതരണത്തിനെത്തിയപ്പോൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് പ്രവർത്തകനെ പോക്സോ കേസ് ചുമത്തി പോലിസ് അറസ്റ്റ് ചെയ്തു. ബേക്കൽ ഹദ്ദാദ് നഗറിലെ എ സി അബ്ദുല്ലയെയാണ് ബേക്കൽ പോലിസ് അറസ്റ്റുചെയ്തത്. രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏതാനും പ്രവർത്തകർക്കൊപ്പം അംഗത്വ വിതരണത്തിനിറങ്ങിയ അബ്ദുല്ലയും സംഘവും പെൺകുട്ടിയുടെ വീട്ടിൽ നിന്നും ആദ്യം മടങ്ങി.

ഇവർക്ക് പിന്നാലെ വീട്ടുകാരും യാത്ര പോയത് ശ്രദ്ധയിൽപ്പെട്ട അബ്ദുല്ല സഹപ്രവർത്തകരുടെ കണ്ണുവെട്ടിച്ച് വീണ്ടും വീട്ടിലെത്തി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ഈ സമയത്ത് പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെള്ളമെടുക്കാനായി വീട്ടിനകത്ത് കയറിയ തക്കംനോക്കി അബ്ദുല്ല പെൺകുട്ടിയെ പിന്തുടർന്ന് കയറിപ്പിടിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. സംഭവം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടർന്നാണ് ബേക്കൽ പോലിസിൽ പരാതി നൽകിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.