play-sharp-fill
നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ഇരുപത് വർഷം കഠിനതടവും 25000 രൂപ പിഴയും

നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ഇരുപത് വർഷം കഠിനതടവും 25000 രൂപ പിഴയും

സ്വന്തം ലേഖകൻ

കാസർകോട്: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ഇരുപത് വർഷം കഠിന തടവും 25,000 രൂപ പിഴയും. കാസർകോട് ചുള്ളിക്കര ജി.എൽ.പി സ്‌കൂൾ അധ്യാപകൻ പി രാജൻ നായരാണ് ശിക്ഷക്ക് വിധേയനായിരിക്കുന്നത്. കാസർകോട് പോക്‌സോ കോടതി ജഡ്ജി പി ശശികുമാർ ആണ് ശിക്ഷ വിധിച്ചത്.

2018 ഒക്ടോബർ പതിനൊന്നിനാണ് സംഭവം നടന്നത്. സ്‌കൂൾ ഐ.ടി സ്മാർട്ട് ക്ലാസ്സ് റൂമിൽ വച്ച് കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ വകുപ്പ് പരിഷ്‌കരിച്ച ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group