play-sharp-fill
ഇനി മുതൽ നേഴ്‌സിങ്ങിന് സയൻസ് നിർബന്ധം ; നാലാഴ്ചക്കകം റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

ഇനി മുതൽ നേഴ്‌സിങ്ങിന് സയൻസ് നിർബന്ധം ; നാലാഴ്ചക്കകം റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

സ്വന്തം ലേഖകൻ

കൊച്ചി : പ്ലസ്ടു തലത്തിൽ സയൻസ് ഐച്ഛിക വിഷയമായി പഠിച്ചിട്ടില്ലാത്ത നേഴ്സുമാരെ സർക്കാർ ജോലിക്ക് പരിഗണിക്കാത്തതിനെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.


ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകി. നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. തൊടുപുഴയിൽ നടന്ന സിറ്റിംഗിൽ പി.സി. അച്ചൻകുഞ്ഞ് നൽകിയ പരാതിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സയൻസ് ഐച്ഛിക വിഷയമായി പഠിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് ജനറൽ നേഴ്സിംഗ് പഠിക്കാൻ കൗൺസിൽ അനുവാദം നൽകുന്നുണ്ട്. ബി എസ് സി നേഴ്സിംഗ് പഠിക്കാനും പ്ലസ്ടുവിന് സയൻസ് പഠിക്കണമെന്നില്ല. നേഴ്സിംഗ് ജോലിക്ക് പ്ലസ് ടു തലത്തിൽ സയൻസ് ഐച്ഛികമായി പഠിക്കണമെന്ന നിബന്ധന പുലർത്തിയാൽ അർഹരായ പലർക്കും ജോലി കിട്ടാതാകുമെന്ന് പരാതിയിൽ പറയുന്നു.

സ്റ്റാഫ് നേഴ്സ് കക (കാറ്റഗറി നമ്ബർ 418/19) നോട്ടിഫിക്കേഷനിലാണ് പ്ലസ് ടുവിൽ സയൻസ് പഠിക്കണമെന്ന് പി എസ് സി പറയുന്നത്.
വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ വാൽപ്പാറ ആദിവാസി കോളനിയിലെ ജനങ്ങൾക്ക് ഒത്തുകൂടാനായി നിർമ്മിച്ച സാസ്‌കാരിക കേന്ദ്രം സാമൂഹിക വിരുദ്ധരുടെ താവളമായതിനെ കുറിച്ച് അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

തൊടുപുഴ ഡി വൈ എസ് പിയും വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറിയും അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.