കൗണ്‍സിലിംഗിനെത്തിയ 13 കാരനെ പീഡിപ്പിച്ച കേസ്..! പ്രതിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് 26 വര്‍ഷം കഠിന തടവും പിഴയും..! ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് 26 വര്‍ഷം കഠിന തടവും പിഴയും. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ. കെ ഗിരിഷിനെയാണ് വിവിധ വകുപ്പുകളില്‍ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. നാല് വകുപ്പുകളിലായി 26 വർഷം തടവ് ശിക്ഷയും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
പിഴ തുക കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ നാല് കൊല്ലം കുടി തടവില്‍ കഴിയണം എന്നും കോടതി വിധിയില്‍ വ്യക്തമാക്കി. വിവിധ കുറ്റങ്ങള്‍ക്കായി 26 വര്‍ഷം തടവ് ശിക്ഷ ലഭിച്ചെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. നാല് വകുപ്പുകളിലായിട്ടാണ് 26 വര്‍ഷം കഠിന തടവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാനസിക പ്രശ്നങ്ങള്‍ക്ക് കൗണ്‍സിലിംഗിനെത്തിയ 13 കാരനെ പീഡിപ്പിച്ചതിനാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന സ്വകാര്യ ക്ലിനിക്കലില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്.ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിലുള്ള സ്വന്തം വീടായ തണലിനോട് ചേർന്നുള്ള സ്വകാര്യ സ്ഥാപനമായ ദേ പ്രാക്ടീസ് ടു പെർഫോം എന്ന ക്ലിനിക്കിൽ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.
2015 ഡിസംബർ ആറു മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസിലിങ്ങിനായി എത്തിയ കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. പീഡനം പുറത്ത് പറയരുതെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഭയന്ന് പോയ കുട്ടി പീഡന വിവരം പുറത്തു പറഞ്ഞില്ല. വീട്ടുകാർ കുട്ടിയെ പിന്നീട് പല മാനസികരോഗ വിദഗ്ധരെ കാണിച്ചുവെങ്കിലും കുറവുണ്ടാകാത്തതിനാൽ മെഡിക്കൽ കോളേജിലെ സൈക്കാട്രി വിഭാഗത്തിൽ 2019 നു അഡ്മിറ്റ് ചെയ്തു. 2019 ജനുവരി മുപ്പതിന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വർഷം മുൻപ് പീഡനത്തിന് ഇരയായ വിവരം തുറന്നു പറയുന്നത്. പ്രതി ഫോണിൽ അശ്ലീല വീഡിയോകൾ കാണിക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു കുട്ടിയുടെ മൊഴി. തുടർന്ന് മെഡിക്കൽ കോളേജ് അധികൃതർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോർട്ട് പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.