Spread the love

തിരുവനന്തപുരം: സ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പദ്ധതി നടപ്പിലാക്കേണ്ടന്നാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയോടുള്ള താല്‍പര്യം കൊണ്ടല്ല ഒപ്പിട്ടത്. കുട്ടികള്‍ക്ക് ലഭിക്കേണ്ട 1,500 കോടി രൂപ കിട്ടണമെന്ന അത്യാഗ്രഹം കൊണ്ടാണ് ഒപ്പിട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

video
play-sharp-fill

പിഎം ശ്രീ നടപ്പാക്കിയിട്ടില്ല. നടപ്പിലാക്കേണ്ട കാര്യം ഇനിയില്ല. നമ്മള്‍ ഒപ്പിട്ടത് പിഎം ശ്രീ നടപ്പിലാക്കാന്‍ വേണ്ടിയല്ല. പിഎം ശ്രീ രണ്ട് കോടി രൂപയാണ് സ്‌കൂളിന് തരുന്നത്. ശുചിമുറി കെട്ടാനും മതില്‍ കെട്ടാനും ഓട് മാറ്റിയിടാനും ഒക്കെയാണത്. അത് നമുക്ക് ആവശ്യമില്ല. പദ്ധതിയില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ ലഭിക്കാനുള്ള 2000 കോടി രൂപ കിട്ടും എന്നുള്ളത് കൊണ്ട് ചെയ്തതാണ്.

അല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഇപിയോടും തൊഴിലാളി വിരുദ്ധ നയത്തോടും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിട്ടുള്ളവര്‍ തന്നെയാണ് ഞങ്ങള്‍. പ്രത്യേകം ആരും ധീര വിപ്ലവകാരികളുടെ വേഷം ഏറ്റെടുക്കേണ്ട കാര്യമില്ല. ഞാനും ഇത്തരം പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ളതാണ് – അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഎം ശ്രീയില്‍ ഒപ്പിട്ടാല്‍ മാത്രമേ സംസ്ഥാനത്തിന് ലഭിക്കാനുള്ള 2000 കോടി രൂപ ഫണ്ട് ലഭിക്കുകയുള്ളു എന്ന സാഹചര്യമുണ്ടായെന്നും അത് ലഭിക്കുക എന്നുള്ള അത്യാഗ്രഹം കൊണ്ടും പദ്ധതിയില്‍ ഒപ്പിട്ടു പോയതാണ് എന്നും മന്ത്രി വ്യക്തമാക്കി.