video
play-sharp-fill

Wednesday, May 21, 2025
HomeLocalKottayam2025-26 അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ടാ ഓൺലൈൻ രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു; കൂടുതൽ വിവരങ്ങൾക്ക്...

2025-26 അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ടാ ഓൺലൈൻ രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു; കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04812563825, 8547575248

Spread the love

കോട്ടയം: 2025-26 അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും വെരിഫിക്കേഷനും മേയ് 23 മുതൽ 28 വരെ.

സ്‌കൂളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 29. www.sports.hscap.kerala.gov.in എന്ന സൈറ്റിൽ ഏകജാലകം വഴി പ്ലസ് വണ്ണിന് അപേക്ഷിച്ചശേഷം സ്‌പോർട്‌സ് ക്വാട്ടയ്ക്കുളള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.

ഓൺലൈൻ രജിസ്‌ട്രേഷന്റെ പകർപ്പ്, സ്‌പോർട്സ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയുമായി നേരിട്ട് ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ എത്തണം.
2023 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണു പ്രവേശനത്തിനു പരിഗണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾതല മത്സരങ്ങൾക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്‌പോർട്‌സ് അസോസിയേഷൻ നടത്തുന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട സ്‌പോർട്സ് കൗൺസിൽ ഒബ്‌സർവറുടെ ഒപ്പ്, സീരിയൽ നമ്പർ, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ വേണം.

അല്ലാത്ത പക്ഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അതത് അതോറിറ്റിക്കും അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്കുമാണെന്നുള്ള സത്യവാങ്മൂലം നൽകണം.

അസോസിയേഷന്റെ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ സർട്ടിഫിക്കറ്റിൽ അതാത് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി കൌണ്ടർ ഒപ്പ് ചെയ്തിരിക്കണം.

ജില്ലാ സ്‌പോർട്സ് കൗൺസിലിൽനിന്ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി സ്‌കോർ കാർഡ് ലഭിച്ചതിന് ശേഷം വീണ്ടും ലോഗിൻ ചെയ്ത് സ്‌കൂൾ സെലക്ട് ചെയ്ത് അപേക്ഷ സ്‌കൂളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04812563825, 8547575248

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments