
പ്ലസ് വണ്‍ പ്രവേശനം: ‘വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു ആശങ്കയും വേണ്ട’: മന്ത്രി വി ശിവന്‍കുട്ടി
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
പ്ലസ് വണ്‍ പ്രവേശനം മധ്യഘട്ടത്തില്‍ ആണ്. മൂന്നാം ഘട്ട അലോട്മെന്റ് കഴിഞ്ഞതിന് ശേഷമേ അലോട്മെന്റ് സംബന്ധിച്ച ചിത്രം വ്യക്തമാവൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ആയി 2,22,377 പേര്‍ പ്രവേശനം നേടിക്കഴിഞ്ഞു. മൂന്നാം അലോട്മെന്റില്‍ 84,794 സീറ്റുകളില്‍ കൂടി പ്രവേശനം ഉണ്ടാകും. സ്‌പോര്‍ട്സ് ക്വാട്ടയില്‍ 3,841 സീറ്റുകള്‍ ഉണ്ട്. അങ്ങിനെ മൂന്ന് അലോട്ട്മെന്റുകളില്‍ ആയി 3,11,012 പേര്‍ പ്രവേശനം നേടുമെന്ന് കരുതുന്നു.
കൂടാതെ കമ്മ്യൂണിറ്റി ക്വാട്ടയില്‍ 23,914 സീറ്റുകളും മാനേജ്‌മെന്റ് ക്വാട്ടയില്‍ 37,995 സീറ്റുകളും ഉണ്ട്. അണ്‍ എയിഡഡ് ക്വാട്ടയില്‍ 54,585 സീറ്റുകള്‍ ആണുള്ളത്. അങ്ങിനെ മൊത്തം 4,27,506 സീറ്റുകള്‍ നിലവില്‍ ഉണ്ട്.
ഈ വര്‍ഷം എസ് എസ് എല്‍ സി പാസായവര്‍ 4,17,944 ആണ്. ഇത്തവണ ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികളും പ്രവേശനം നേടിയാലും ഹയര്‍സെക്കണ്ടറിയില്‍ മാത്രം സീറ്റുകള്‍ അധികം ഉണ്ടാകും.
ഇത് കൂടാതെയാണ് വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി, പോളിടെക്നിക്, ഐ ടി ഐ സീറ്റുകള്‍ ഉള്ളത്. 1,04,449 സീറ്റുകള്‍ ആണ് ഈ സ്ട്രീമുകളിലായി ഉള്ളത്.