play-sharp-fill
ചേര്‍ത്ത് പിടിച്ച്‌ സ‍ര്‍ക്കാര്‍….! ഒപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച്‌ മുഖ്യമന്ത്രി; ട്രാന്‍സ് വിഭാഗത്തിന് നൂതന മേഖലകളില്‍ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് തുടക്കം

ചേര്‍ത്ത് പിടിച്ച്‌ സ‍ര്‍ക്കാര്‍….! ഒപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച്‌ മുഖ്യമന്ത്രി; ട്രാന്‍സ് വിഭാഗത്തിന് നൂതന മേഖലകളില്‍ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് തുടക്കം

സ്വന്തം ലേഖിക

തിരുവനന്തപുരം: ട്രാൻസ്ജെൻഡര്‍ വിഭാഗത്തിന് നൂതന മേഖലകളില്‍ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് തുടക്കം കുറിച്ച്‌ സര്‍ക്കാര്‍.

വൈജ്ഞാനിക തൊഴില്‍ മേഖലയില്‍ ട്രാൻസ്‌ജെൻഡര്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ്‌ ഇക്കോണമി മിഷൻ സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2026 നുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗം കൂടിയാണ് ഈ പദ്ധതി.

വൈജ്ഞാനിക തൊഴിലില്‍ തല്‍പ്പരരായ, പ്ലസ്‌ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കി തൊഴില്‍ രംഗത്തേക്ക് എത്തിക്കും. നോളഡ്ജ്‌ മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ DWMSവഴി രജിസ്റ്റര്‍ ചെയ്ത 382 പേരാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുക.

സാമൂഹ്യ നീതി വകുപ്പിന്റെ ഗുണഭോക്താക്കളായ 1628 വ്യക്തികളെ കൂടി അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തും. ട്രാൻസ്ജെൻഡര്‍ വിഭാഗത്തിന് എല്ലാ പിന്തുണയും പൗരാവകാശവും മനുഷ്യാവകാശവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍.