play-sharp-fill
പ്ലാസ്റ്റിക്ക് നിരോധനം: വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല കടയടപ്പ് സമരം

പ്ലാസ്റ്റിക്ക് നിരോധനം: വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല കടയടപ്പ് സമരം

സ്വന്തം ലേഖകൻ

കോട്ടയം: ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക്ക് നിരോധിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ജനുവരി രണ്ടു മുതൽ അനിശ്ചിത കാല കടയടപ്പ് സമരത്തിന് ഒരുങ്ങി വ്യാപാരികൾ. ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക്ക് നിരോധനത്തിന് എതിരെ സമരം നടത്താനും, രണ്ടു മുതൽ അനിശ്ചിത കാലത്തേയ്ക്കു കട അടപ്പു സമരം നടത്താനുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുള്ള സംഘടകൾ ചേർന്നു തീരുമാനിച്ചിരിക്കുന്നത്.

ബദൽ സംവിധാനം ഒരുക്കും വരെ പ്ലാസ്റ്റിക്ക് നിരോധിക്കരുതെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. തിടുക്കപ്പെട്ട് പ്ലാസ്റ്റിക്ക് നിരോധിക്കാൻ നടത്തുന്ന നീക്കം വൻകിടക്കാരെ സഹായിക്കുന്നതിനു വേണ്ടിയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് മാലിന്യം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർ്ക്കാർ ്പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ചേർന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയോഗമാണ് വ്യാഴാഴ്ച മുതൽ കടയടപ്പ് സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിന് പൂർണമായും നിരോധനം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ ആദ്യം മുതൽ തന്നെ വ്യാപാരികൾ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ സമരത്തിലേയ്ക്കു തന്നെ കടക്കാൻ വ്യാപാരികൾ തീരുമാനിച്ചിരിക്കുന്നത്.