
സ്വന്തം ലേഖകൻ
കോട്ടയം: പ്ലാച്ചേരി വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് വളർത്തല്‍ കേസില്‍ അന്വേഷണം വിപുലികരിച്ച് വനം വിജിലൻസ് . മുൻ റേഞ്ച് ഓഫീസർ ബി.ആർ ജയൻ്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കും.രേഖകളും മൊഴികളും പരിശോധിച്ച് പ്രാഥമിക റിപ്പോർട്ട് ഉടൻ കൈറാറും.
ഗൂഢാലോചന , വ്യക്തിവിരോധം , ഔദ്യോഗിക പദവി ദുരുപയോഗം എന്നിവയാണ് വനം വിജിലൻസ് വിഭാഗം അന്വേഷിക്കുന്നത്. ബി.ആർ ജയൻ്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കും. അന്വേഷണത്തിൻ്റെ ഭാഗമായാണ് സി.ഡി.ആർ പരിശോധന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിക്കെതിരെ തൊഴില്‍ പീഡന പരാതി നല്‍കിയ വനിതാ ഉദ്യോഗസ്ഥരുടെ അടക്കം പേരുകള്‍ ജയൻ്റെ റിപ്പോർട്ടില്‍ ഉള്‍പ്പെട്ടിരുന്നു. ജയന്‍ പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസറുമായി സംസാരിക്കുന്നതെന്ന് കരുതപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പും അതിനിടെ പുറത്തുവന്നിട്ടുണ്ട്. കഞ്ചാവ് ചെടി സംബന്ധിച്ച കാര്യങ്ങളാണ് ഈ ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാവുന്നത്.
കൂടാതെ സ്ഥലം മാറ്റം ലഭിച്ച ശേഷം 16 ആം തീയതി കാണിച്ച് റിപ്പോർട്ട് നല്‍കിയതിലും ദുരുഹത സംശയിക്കുന്നു. കണ്ടെത്തിയെന്ന് പറയപ്പെടുന്ന കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു കളഞ്ഞതില്‍ മറ്റ് ഉദ്യോഗസ്ഥർക്ക് ഉണ്ടായ വീഴ്ചയും അന്വേഷിക്കും. വകുപ്പ് ; കഞ്ചാവ് വച്ച് പിടിപ്പിച്ചവരെ സംരക്ഷിക്കുന്നതും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതും പൊലീസിലെ ചില ഉദ്യോഗസ്ഥരാണെന്നും സൂചന പുറത്ത് വരുന്നുണ്ട്
സംഭവം വിവാദമായതിനു പിന്നാലെ നാട്ടുകാർ നടത്തിയ മാർച്ചിനിടെ കഞ്ചാവ് ചെടി കണ്ടെത്തിയതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്നതടക്കമുള്ള വിഷയങ്ങളും അന്വേഷണ പരിധിയിലുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് വനം വിജിലൻസ് സംഘം ഉടൻ റിപ്പോർട്ട് കൈമാറും . റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ കുറ്റക്കാർക്കെതിരെ നടപടിയുണ്ടായേക്കും .