പഞ്ചായത്തില്‍ അവധി അപേക്ഷിച്ചിട്ട് നല്‍കിയില്ല ; ജൂനിയര്‍ വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
സ്വന്തം ലേഖകൻ
ഓര്‍ക്കാട്ടേരി: കോഴിക്കോട് ഓര്‍ക്കേട്ടേരി ചെക്യാട്ട് പഞ്ചായത്തില്‍ ജൂനിയര്‍ വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
വൈക്കിലശ്ശേരിയിലെ പുതിയോട്ടില്‍ പ്രിയങ്ക ആണ് മരിച്ചത്. 26 വയസായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് അമ്മ ബഹളംവെച്ചപ്പോള്‍ പരിസരവാസികള്‍ ഓടിക്കൂടി വാതില്‍ തുറക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലിചെയ്യുന്ന പ്രിയങ്ക പഞ്ചായത്തില്‍ അവധി അപേക്ഷിച്ചിട്ട് നല്‍കിയില്ലെന്ന് എഴുതിവെച്ച ഒരു കുറിപ്പ് കിടിപ്പുമുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
രാവിലെ പ്രിയങ്കയുടെ അമ്മ മുറിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ അയല്‍വാസികള്‍ ഓടിക്കൂടി യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Third Eye News Live
0