video
play-sharp-fill

Friday, May 23, 2025
Homeflashപി.ജെ ജോസഫിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കേരള കോൺഗ്രസ് എം സ്റ്റിയറിംങ് കമ്മിറ്റി തീരുമാനം:...

പി.ജെ ജോസഫിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കേരള കോൺഗ്രസ് എം സ്റ്റിയറിംങ് കമ്മിറ്റി തീരുമാനം: കേരള കോൺഗ്രസുകളിൽ ശക്തമായ പ്രതിസന്ധി

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: യുഡിഎഫിലെയും കേരള കോൺഗ്രസിലെയും പ്രതിസന്ധി അതിരൂക്ഷമാക്കി പി.ജെ ജോസഫിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കേരള കോൺഗ്രസ് എം സ്റ്റിയറിംങ് കമ്മിറ്റിയുടെ തീരുമാനം. കോട്ടയത്തെ സംസ്ഥാന കമ്മറ്റിഓഫീസിൽ ചേർന്ന സ്റ്റിയറിംങ് കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം എടുത്തത്.
ഉന്നതാധികാര സമിതി അംഗങ്ങളും, ജില്ലാ പ്രസിഡന്റുമാരും, സംസ്ഥാന ജനറൽ സെക്രട്ടറിമാരും, പോഷകസംഘടനാ ഭാരവാഹികളും, ജനപ്രതിനിധികളും ഉൾപ്പടെയുള്ള 21 സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളെ പുറത്താക്കിയ പി.ജെ ജോസഫിന്റെ നടപടി പാർട്ടി ഭരണഘടനയുടെ സമ്പൂർണ്ണ  ലംഘനവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സ്്റ്റിയറിംങ് കമ്മിറ്റി വിലയിരുത്തി. ഇത്തരത്തിൽ പാർട്ടി നേതാക്കളെ മതിയായ കാരണങ്ങളില്ലാതെ അനാവശ്യമായി പുറത്താക്കിയതിനാണ് ജോസഫിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
ചൊവ്വാഴ്ച കൊച്ചിയിൽ ഹൈപവർ കമ്മറ്റി വിളിച്ചൂ കൂട്ടാനുള്ള  ജോസഫിന്റെ നീക്കത്തിനെതിരെ  ഉന്നതാധികാര സമിതി അംഗം ബാബു ജോസഫ് കോട്ടയം മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ജോസഫ് ഹൈപ്പവർ കമ്മിറ്റി വിളിച്ചു കൂട്ടാൻ ശ്രമിച്ചത് കോടതി വിലക്കി. ഈ വിധി ജോസഫിന്റെ നീക്കങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണെന്നും ജോസ് കെ.മാണി വിഭാഗം അവകാശപ്പെടുന്നു.
സ്റ്റിയറിംഗ് കമ്മറ്റി ഉൾപ്പടെയുള്ള പരമാധികാര സമിതികളിൽ ഭൂരിപക്ഷമില്ലാത്ത പി.ജെ ജോസഫ് കൃത്രിമ ഭൂരിപക്ഷം ചമയ്ക്കാൻ നടത്തിയ ഈ അപഹാസ്യനീക്കം ”കയറെത്താത്തതിനാൽ കിണറങ്ങ് മൂടിക്കളയാം”  എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുന്നതാണ്. തനിക്കില്ലാത്ത അധികാരം പ്രയോഗിച്ചുകൊണ്ട് ഉത്തരവാദിത്വപ്പെട്ട പാർട്ടി നേതാക്കന്മാരെ പുറത്താക്കിയ പി.ജെ ജോസഫിന്റെ നടപടി തള്ളിക്കളയുന്നതിന് യോഗം തീരുമാനിച്ചു. എല്ലാവരെയും പുറത്താക്കി താനാണ് പാർട്ടി എന്നു വരുത്തിതീർക്കാൻ കുത്സിതമാർഗം സ്വീകരിക്കുന്ന ജോസഫിന്റെ നടപടി പാർട്ടിയുടെ അന്തസത്തക്ക് നിരക്കാത്തതും പാർട്ടി പ്രവർത്തകരിൽ ഭിന്നത സൃഷ്ടിക്കുന്നതുമാണ്. പാർട്ടി വിരുദ്ധമായ ഈ പ്രവർത്തനം നടത്തിയ പി.ജെ ജോസഫിനും, ജോയി എബ്രഹാമിനും കാരണം കാണിക്കുന്നതിനുള്ള നോട്ടീസ് നൽകാൻ യോഗം തീരുമാനമെടുത്തു. ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനും, സംഘടനാ വിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്ന മറ്റുള്ളവരെക്കുറിച്ച് ഉയർന്ന പരാതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിനുമായി അച്ചടക്കസമിതിക്കും സ്റ്റിയറിംങ് കമ്മിറ്റി രൂപം നൽകി. മുതിർന്ന നേതാവ് പി.കെ സജീവ് ചെയർമാനായ അച്ചടക്ക സമിതിയിൽ,പി.ടി ജോസ്, കെ.ഐ ആന്റണി എന്നിവർ അംഗങ്ങളായിരിക്കും.
പി.ജെ ജോസഫും കൂട്ടരും രാഷ്ട്രീയ അഭയാർത്ഥികളായാണ് കേരളാ കോൺഗ്രസ്സ് (എം) ലേക്ക് വന്നതെന്നും സ്റ്റിയറിംങ് കമ്മിറ്റി കുറ്റപ്പെടുത്തി.  അധ്വാനിക്കുന്നവരുടേയും കർഷകരുടേയും ആശ്രയവും തുണയുമായ കേരളാ കോൺഗ്രസ്സിന് രാഷ്ട്രീയമായി കൂടുതൽ കരുത്തു പകരാനായി വിശാലമായ താൽപര്യത്തോടെ അഭയം നൽകിയ മാണിസാറിനോടും കേരളാ കോൺഗ്രസ്സിനോടും കടുത്ത വഞ്ചനയാണ് ജോസഫും കൂട്ടരും കാണിച്ചിട്ടുള്ളത്. മഹാസമ്മേളന സമയത്ത് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചതും, കേരള യാത്രയുടെ ഉത്ഘാടന ചടങ്ങിൽ പതാക കൈമാറിയിട്ട് വിമർശനവുമായി സമാപന ചടങ്ങിൽ നിന്ന് വിട്ടുനിന്നതുമെല്ലാം ജോസഫിന്റെ കുടില ബുദ്ധിയുടെ ഭാഗമായിരുന്നു. മാണിസാറിന്റെ അനുസ്മരണ ചടങ്ങ് തിരുവനന്തപുരത്ത് അതിദയനീയമായി സംഘടിപ്പിച്ച് അനാദരവ് കാട്ടിയ ജോസഫിന്റെ നടപടി പാർട്ടി പ്രവർത്തകർക്ക് വലിയ വേദനയാണ് സമ്മാനിച്ചത്.
പാർട്ടി ഭരണഘടന അനുശാസിക്കുന്നത് തികച്ചും ജനാധിപത്യപരമായി ജോസ് കെ.മാണിയെ തെരെഞ്ഞെടുത്ത നടപടിയെ അംഗീകരിച്ച് പാർട്ടിക്ക് കരുത്തുപകരേണ്ട പി.ജെ ജോസഫ് കേരളാ കോൺഗ്രസ്സിനെ തകർക്കാനായി മറ്റാരുടേയോ അച്ചാരം വാങ്ങിയിട്ടാണ് പ്രവർത്തിക്കുന്നത്. ഇത്തരം ഹീനമായ നീക്കങ്ങളെ പാർട്ടി ഒറ്റക്കെട്ടായി അണിനിരന്ന് ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കും.
കേരളത്തെ ബാധിച്ച മഹാപ്രളയത്തെ നേരിടാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണ്. കേരളത്തിലെ പ്രളയ ദുരന്തബാധിത പ്രദേശങ്ങൾ അടിയന്തിരമായി കേന്ദ്രസംഘം സന്ദർശച്ച് നാശനഷ്ട്ടങ്ങളുടെ കണക്കെടുത്ത് വളരെ വേഗത്തിൽ കേന്ദ്രസഹായം പ്രഖ്യാപിക്കണം. കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ കേരളത്തോട് പക്ഷപാതപരമായാണ് കേന്ദ്രസർക്കാർ പെരുമാറുന്നത്. ഈ ദുരന്തത്തിൽ സമ്പൂർണ്ണമായി തകർന്ന കാർഷിക മേഖലയെ ഉൾപ്പടെ സംരക്ഷിക്കാൻ കൂടുതൽ കേന്ദ്രവിഹിതം ഉടൻ അനുവദിക്കണം. ഇത്തവണത്തെ ദുരന്തത്തിന്റെ ഏറ്റവും വലിയ ഭീകരത പുനർനിർമ്മിക്കാൻ കഴിയാത്തവണ്ണമുള്ള വീടുകളുടെ തകർച്ചയും സ്ഥലങ്ങളുടെ ഘടനയിൽ ഉണ്ടായ മാറ്റവുമാണ്. പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ വീടുകൾ നഷ്ടപ്പെട്ടവർക്ക് താമസിക്കുന്നതിനുള്ള പ്രതിമാസ വാടക നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഇക്കാര്യത്തിൽ ദാരിദ്ര്യരേഖ മാനദണ്ഡങ്ങൾ ബാധകമാകരുത്. സമാനതകളില്ലാത്ത കാർഷിക ദുരന്തമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ആവർത്തിക്കപ്പെട്ട പ്രളയത്തിലൂടെ എല്ലാം നഷ്ടപ്പെട്ട കർഷകർക്ക് ബി.പി.എൽ ലിസ്റ്റിൽപ്പെട്ടവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
കേരളാ കോൺഗ്രസ്സ് (എം),  മാണിസാർ ഉയർത്തിപ്പിടിച്ച കർഷക രാഷ്ട്രീയവും അദ്ധ്വാനവർഗ്ഗത്തിനായുള്ള പോരാട്ടവും കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും. രാഷ്ട്രീയവും സംഘടനാപരവുമായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് കർമ്മപദ്ധതികൾ ആവിഷ്‌കരിക്കുന്നതിനായി പാർട്ടി സംസ്ഥാന ഏകദിനക്യാമ്പ് ഉടൻചേരും.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments