video
play-sharp-fill

പുതുപ്പള്ളി ഇരവിനല്ലൂരിൽ പാടശേഖരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ചങ്ങനാശേരി പെരുന്ന സ്വദേശി

പുതുപ്പള്ളി ഇരവിനല്ലൂരിൽ പാടശേഖരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ചങ്ങനാശേരി പെരുന്ന സ്വദേശി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പുതുപ്പള്ളി ഇരവിനല്ലൂരിൽ പാടശേഖരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരവിനല്ലൂർ ഷാപ്പിനു സമീപത്തെ പാടശേഖരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടക്കുന്നത് കണ്ട് നാട്ടുകാരാണ് വിവരം ഈസ്റ്റ് പൊലീസിൽ അറിയിച്ചത്. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘം മൃതദേഹം പരിശോധന നടത്തി.

ഒരു ദിവസത്തിലധികം മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്നും ചെക്ക് ലഭിച്ചിരുന്നു. ഈ ചെക്കിൽ എഴുതിയിരുന്ന പേരിൽ നിന്നാണ് മോഹനൻപിള്ളയാണ് എന്നു കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പെരുന്ന സ്വദേശി മോഹനൻ പിള്ളയു(70)ടേതാണ് എന്നു തിരിച്ചറിഞ്ഞത്. തുടർന്നു, പൊലീസ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി, തുടർന്നു മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹനൻപിള്ളയുടെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. മോഹനൻപിള്ളയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച ഉച്ച മുതലാണ് ഇയാളെ കാണാതായത്.