ചോദ്യം ചെയ്തത് പിടിച്ചില്ല!യുവതിയെ കടിച്ചുകുടഞ്ഞ് പിറ്റ് ബുള്‍;യുവതിയുടെ കാലിലും കയ്യിലും അഞ്ചിടത്തായി പിറ്റ്ബുള്‍ കടിച്ചു കുടഞ്ഞതായി റിപ്പോര്‍ട്ട്.

ചോദ്യം ചെയ്തത് പിടിച്ചില്ല!യുവതിയെ കടിച്ചുകുടഞ്ഞ് പിറ്റ് ബുള്‍;യുവതിയുടെ കാലിലും കയ്യിലും അഞ്ചിടത്തായി പിറ്റ്ബുള്‍ കടിച്ചു കുടഞ്ഞതായി റിപ്പോര്‍ട്ട്.

Spread the love

സ്വന്തം ലേഖിക

ദില്ലി:വടക്കന്‍ ദില്ലിയിലെ സ്വരൂപ് നഗറിൽ യുവതിയെ കടിച്ചുകുടഞ്ഞ് പിറ്റ് ബുള്‍.തന്റെ വീടിനു മുന്‍പില്‍ വളര്‍ത്തുനായയെ മലമൂത്രവിസര്‍ജനം ചെയ്യിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത റിയാ ദേവി എന്ന യുവതിക്ക് നേരെയാണ് നായയുടെ ആക്രമണമുണ്ടായത്.

യുവതിയുടെ കാലിലും കയ്യിലും അഞ്ചിടത്തായി പിറ്റ്ബുള്‍ കടിച്ചു കുടഞ്ഞതായാണ് റിപ്പോര്‍ട്ട്.ഏതാനും ദിവസങ്ങളായി റിയാ ദേവി എന്ന യുവതിയുടെ വീടിനു മുന്‍പിലാണ് അയല്‍ക്കാരന്‍ തന്റെ വളര്‍ത്തുനായയെ മലമൂത്രവിസര്‍ജനം ചെയ്യാനനുവദിച്ചത്. ഇത് ചോദ്യം ചെയ്ത റിയാദേവിയോട് കയര്‍ത്ത അയല്‍ക്കാരന്‍ തന്റെ പിറ്റ് ബുള്ളിനെ യുവതിക്കുനേരെ അഴിച്ചുവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് അയല്‍ക്കാരാണ് പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ചത്. സംഭവം വീടിനു പുറത്തെ സിസിടിവി കാമറയില്‍ തെളിഞ്ഞതോടെ യുവതി പരാതി നല്‍കുകയായിരുന്നു. നേരത്തേയും പല കാരണങ്ങളുടെ പേരില്‍ പിറ്റ്ബുള്ളിന്റെ ഉടമയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് റിയാദേവിയുടെ കുടുംബം ആരോപിച്ചു.