നവംബര്‍ ആറ് മുതല്‍ 18 വരെ ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരുടെ  പാസ്‌പോര്‍ട്ടില്‍ സ്‌പെഷ്യല്‍ സ്റ്റാമ്പ് പതിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നവംബര്‍ ആറ് മുതല്‍ 18 വരെ ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരുടെ  പാസ്‌പോര്‍ട്ടില്‍ സ്‌പെഷ്യല്‍ സ്റ്റാമ്പ് പതിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Spread the love

സ്വന്തം ലേഖിക

ദുബായ് : ഇനിയുള്ള ദിവസങ്ങളില്‍ ദുബായില്‍ വിമാനമിറങ്ങുന്നവരുടെ പാസ്‌പോര്‍ട്ടില്‍ സ്പെഷ്യൽ സ്റ്റാമ്പ് പതിപ്പിക്കും. വിമാനത്താവളവുമായി ബന്ധപ്പെട്ടവര്‍ വ്യാഴാഴ്ചയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. ദുബായ് എയര്‍ഷോയ്ക്കായി രൂപകല്‍പ്പന ചെയ്ത സ്മാരക സ്റ്റാമ്പാണിതെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും ദുബായ് വേള്‍ഡ് സെൻട്രലിലൂടെയും യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെ പാസ്‌പോര്‍ട്ടിലും സ്‌പെഷ്യല്‍ സ്റ്റാമ്ബ് ലഭ്യമാകും. ദുബായ് എയര്‍ഷോ റെക്കോര്‍ഡിലെ ഏറ്റവും വലിയ ഇവന്റ് സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സ്റ്റാമ്ബ് പുറത്തിറക്കിയിരിക്കുന്നത്.

 

ദുബായ് എയര്‍ഷോയുടെ 18ാമത് പതിപ്പ് ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും ട്രെൻഡുകളും ഉല്‍പ്പന്ന ശ്രേണിയും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് സംഘടിപ്പിക്കുന്നത്. നംവംബര്‍ 13 മുതല്‍ 17 വരെ ദുബായ് വേള്‍ഡ് സെൻട്രലില്‍ വച്ചാണ് പരിപാടി നടക്കുക. 95 രാജ്യങ്ങളില്‍ നിന്ന് 1400 പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. ഇവരില്‍ 400ഓളം പേര്‍ ആദ്യമായാണ് ദുബായ് എയര്‍ ഷോയില്‍ പങ്കെടുക്കുന്നത്. വ്യോമയാന മേഖലയിലെ 80ഓളം സ്റ്റാര്‍ട്ടപ്പുകളും എയര്‍ഷോയുടെ ഭാഗമാകുന്നുണ്ട്. 180ലധികം അത്യാധുനിക വാണിജ്യ, സ്വകാര്യ, സൈനിക വിമാനങ്ങള്‍ പ്രദര്‍ശിപ്പിക്കും, 20 രാജ്യ പവലിയനുകള്‍ അവരുടെ ഏറ്റവും നൂതനമായ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും എയര്‍ഷോയുടെ ഭാഗമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group