പിറവം വലിയപള്ളിയുടെ താക്കോൽ ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകാൻ ഹൈക്കോടതി ഉത്തരവ്

പിറവം വലിയപള്ളിയുടെ താക്കോൽ ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകാൻ ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖിക

കൊച്ചി: പിറവം വലിയപള്ളിയുടെ താക്കോൽ ഓർത്തഡോക്‌സ് വികാരി സ്‌കറിയ വട്ടക്കട്ടിലിനു നൽകാൻ ഹൈക്കോടതി ഉത്തരവ്. പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

എന്നാൽ പള്ളിയ്ക്ക് കീഴിൽ 11 ചാപ്പലുകൾ ഉണ്ടെന്നും ഇതിന്റെ യഥാർത്ഥ ഉടമസ്ഥർ ആരെന്നു കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നും ജില്ലാ കളക്ടർ ഹൈക്കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 ചാപ്പലുകളുടെ താക്കോലുകൾ ഓർത്തഡോക്‌സ് വിഭാഗത്തിന്റെ വികാരിക്ക് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും ഇത് ഉടനടി നടപ്പാക്കാനാകില്ലെന്ന് ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.

പള്ളിക്ക് ചുറ്റുമുള്ള ചാപ്പലുകളുടെ പട്ടിക നൽകാൻ സ്റ്റേറ്റ് അറ്റോർണിയോട് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഓർത്തഡോക്‌സ് യാക്കോബായ തർക്കം രൂക്ഷമായതിനെ തുടർന്നാണ് ജില്ലാ കളക്ടർ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.

പിറവം പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്‌സ് വിഭാഗത്തിന് തന്നെയാകണമെന്ന് ഓർത്തഡോക്‌സ് വിഭാഗം സമർപ്പിച്ച ഹർജിയിയിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

പള്ളിയുടെ വസ്തുവകകളിലും ഭരണത്തിലും യാക്കോബായ വിഭാഗക്കാർക്ക് യാതൊരു അധികാരവുമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹർജി പരിഗണിക്കവെ ഇരുവിഭാഗങ്ങളുടേയും മിക്കിമൗസ് കളിക്ക് കൂട്ട് നിൽക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.