പിറവത്ത് ചരിത്രമെഴുതി വി, എൻ വാസവൻ

പിറവത്ത് ചരിത്രമെഴുതി വി, എൻ വാസവൻ

സ്വന്തം ലേഖകൻ

കോട്ടയം : യു.ഡി എഫ് കേന്ദ്രങ്ങളിൽ … വാസ വന് ഉജ്ജല വരവേൽപ്പ് ….. പിറവം നിയോജക മണ്ഡലത്തിലെ ,ഇലഞ്ഞി, പിറവം മുനിസിപ്പാലിറ്റി ,മണീട്, ഇടയ്ക്കാട്ട് വയൽ പ്രദേശങ്ങളിലായിരുന്നു വി.എൻ വാസവന്റെ ഇന്നലത്തെ വാഹന പ്രചാരണം ,ഇലഞ്ഞി പെരുമ്പടവത്ത് എൽ.ഡി.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എൻ ഗോപി ഉദ്ഘാടനം ചെയ്തു ,യു.ഡി.എഫ്. ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഇലഞ്ഞിയിൽ അമ്പരപ്പിക്കുന്ന സ്വീകരണമാണ് വി.എൻ വിയ്ക്ക് ലഭിച്ചത് ,നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആയിരുന്നു പര്യടനം ,എല്ലാ കേന്ദ്രങ്ങളിലും ,മീനച്ചൂടിനെ അവഗണിച്ച് കാത്ത് നിന്നത് വൻ ജനാവലി ,സ്ത്രീകൾ ,കുട്ടികൾ ,അമ്മമാർ ,പിന്തുണയുമായി സ്വീകരണ കേന്ദ്രങ്ങൾ നിറഞ്ഞ് തുളുമ്പി ,ഇലഞ്ഞിയിൽ നിന്ന് പിറവത്ത് എത്തിയ സ്ഥാനാർത്ഥിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പിറവം നഗരസഭ പരധിയിൽ വരവേറ്റത് ,കൊച്ചു കുട്ടികളുടെ ഡോൽ മേളം ,വാഹനത്തിൽ നിന്നിറങ്ങി സ്ഥാനാർത്ഥി മേളക്കാരെ മാലയിട്ട് സ്വീകരിച്ചു, മണീടും ,ഇടയ്ക്കാട്ട് വയലും കാർഷിക വിഭവങ്ങൾ സമ്മാനിച്ചാണ് സ്ഥാനാർത്ഥിയെ വരവേറ്റത് ,ഇളനീർ ,മത്തൻ ,വെള്ളരി ,പയർ ,പാവൽ .. തൊടിയിലും ,കൃഷിയിടങ്ങളിലും വിളയിച്ചെടുത്തതിൽ ഒര് പങ്ക് സ്ഥാനാർത്ഥിക്ക് നൽകി നാട്ടുകാർ ,എല്ലായിടത്തും ജനങ്ങളുടെ സ്നേഹത്തിന് കൂടെ ഉണ്ട് ഞാൻ എന്ന ഉറപ്പുമായി വി.എൻ.വി…. പ്രചാരണ മവസാനിക്കുമ്പോൾ ഒന്ന് വ്യക്തം പിറവത്ത് ചരിത്രം വഴി മാറുകയാണ് ..വി എൻ. വിയ്ക്ക് വേണ്ടി