Spread the love

പിറവം : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മെഡിക്കൽ ഷോപ്പ് ജീവനക്കാരിക്ക് ദാരുണാന്ത്യം.

video
play-sharp-fill

പിറവം പഴയഞാളിയത്ത് പരേതനായ മനോജിന്റെ ഭാര്യ സീമ മനോജ് (48) ആണ് മരിച്ചത്.

ബുധനാഴ്‌ച രാത്രി 9 മണിയോടെ പിറവം കരവട്ടെ കുരിശ് കവലയിലാണ് അപകടമുണ്ടായത്. മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായിരുന്ന സീമ, ജോലി കഴിഞ്ഞ ശേഷം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് കരവട്ടെ കുരിശിലേക്ക് വരികയായിരുന്ന സീമയുടെ സ്‌കൂട്ടറിൽ, ഐ ബി ജങ്ഷനിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സീമയെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.