
പൈനാപ്പിൾ കർഷകരെ സർക്കാർ വഞ്ചിച്ചു: വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനി തുടങ്ങുമെന്ന് വാഗ്ദാനം നൽകി: തുടങ്ങിയത് കശുവണ്ടി കർഷകർക്കുള്ള കമ്പനി: കർഷക അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യം.
കോട്ടയം : പൈനാപ്പിൾ കർഷകരെ സർക്കാർ അവഗണിക്കുന്നതായി പരാതി.
പൈനാപ്പിളിൽ നിന്ന് ഉപ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയതാണ് .എന്നാൽ നടപ്പിൽ വരുത്തിയത് കശുമാവിൽനിന്ന് ഉപോൽപ്പന്ന൦ ഉണ്ടാക്കുന്ന കമ്പനി.
ഇതിനുപീന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രമാണന്ന് ആരോപണമുണ്ട്. മധ്യകേരളത്തിലെ പൈനാപ്പിൾ കർഷകരെ അവഗണിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന്
കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.
പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞ് കർഷകർ കടുത്ത സാമ്പത്തിക ബാദ്ധ്യതയിലേക്ക് നീങ്ങുകയാണ്. കർഷകരെ പരിഗണിക്കാത്ത സമീപനമാണ് സർക്കാർ സ്വികരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച വരെ അൻപതു രൂപയ്ക്ക് മുകളിലായിരുന്നു പൈനാപ്പിൾ വില .
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ രണ്ടു ദിവസം മുൻപ് വില ഇരുപതുരൂപയിലേക്ക് ഇടിഞ്ഞു. പൈനാപ്പിൾ എടുക്കാനു൦ ആളില്ലാതായി നോർത്ത് ഇന്ത്യൻ വിപണിയിൽ മാങ്ങാപഴ൦ വ്യാപകമായീ എത്താൻ തുടങ്ങിയതാണ് വില ഇടിയാൻ കാരണമായത് എന്ന് പറയപ്പെടുന്നു.
ഒരേക്കർ പൈനാപ്പിൾ കൃഷി നടത്തണമെങ്കിൽ നാലു ലക്ഷം രൂപയ്ക്ക് അടുത്തു ചെലവു വരു൦ .എഴുപതിനായിരം മുതൽ ഒരുലക്ഷം രുപ വരെയാണ് ഒരേക്കർ സ്ഥലത്തിന്റെ പാട്ട തുക .
ഇതെല്ലാം മുടക്കി കൃഷി ചെയ്യുന്ന കർഷകന് നഷ്ടം മാത്രമാണ് മിച്ചം. ഇതിനൊരു പരിഹാരമുണ്ടാകണമെന്നാണ് ആവശ്യം.