Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂര്‍: ഊരിപിടിച്ച വാളുകൾക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി പിണറായിയും ഏ.കെ 47 ൽ നിന്ന് വെടിയുണ്ട വർഷിക്കുന്നതു പോലെ മറുപടി നല്കുന്ന സുധാകരനും നേർക്കുനേർ എത്തുമ്പോൾ കേരള രാഷ്ട്രീയത്തിൽ തീപ്പൊരി ചിതറുമെന്നുറപ്പ്.

പിണറായി വിജയന്‍ രാഷ്ട്രീയ ബാലപാഠങ്ങള്‍ പഠിച്ച അതേ ബ്രണ്ണന്‍ കോളേജില്‍ നിന്നുതന്നെയാണ് കെ. എസ്.യുവിലൂടെ സുധാകരന്റെയും വരവ്. സുധാകരന്‍ കോളേജിലെത്തുമ്പോഴേക്കും പിണറായി വിജയന്‍ അവിടെ നിന്നും പഠനം കഴിഞ്ഞുപോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂനിയന്‍ നേതാവെന്ന നിലയിൽ കോളേജ് കാംപസില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു പിണറായി. കെ. എസ്.യു ആധിപത്യം നേടാന്‍ ശ്രമിക്കുന്ന കാലയളവുകൂടിയായിരുന്നു അത്.

രാഷ്ട്രീയപരമായും കായികപരമായും എതിരാളികളെ ഒതുക്കുന്ന കണ്ണൂര്‍ ശൈലിയുടെ പ്രായോക്താക്കളായി പിണറായിയും സുധാകരനും മാറുന്നത് ബ്രണ്ണനിലെ കളരിയില്‍ നിന്നുതന്നെ.

വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരുവരും ഏറ്റുമുട്ടിയതിന് തെളിവുകളൊന്നുമില്ലെങ്കിലും രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഇരുചേരികളില്‍ വീറും വാശിയുമോടെ നിലയുറപ്പിച്ചിരുന്നതായി അന്നത്തെ സഹപാഠികള്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്.

ഗ്രൂപ്പു നേതാക്കളെ ഒതുക്കി കെ സുധാകരൻ്റെ കടന്നു വരവോടെ കോൺഗ്രസുകാർ മുൻപെങ്ങുമില്ലാത്ത ആവേശത്തിലാണ്. വരും നാളുകൾ പിണറായി സുധാകരൻ വാക്പയറ്റിൻ്റെ പൂരവുമായിരിക്കും