വീട്ടിൽ നിന്ന് നടന്ന് ബൂത്തിലേക്ക് വോട്ട് ചെയ്യാനെത്തി പിണറായി വിജയൻ; മുഖ്യമന്ത്രിക്കൊപ്പം കുടുംബവും; പിണറായിയിലെ ആർസി അമല ബേസിക് യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി

Spread the love

കണ്ണൂർ: വീട്ടിൽ നിന്ന് നടന്ന് ബൂത്തിലേക്ക് വോട്ട് ചെയ്യാനെത്തി പിണറായി വിജയൻ.

video
play-sharp-fill

മുഖ്യമന്ത്രിക്കൊപ്പം കുടുംബവും വോട്ട് ചെയ്തു. പിണറായിയിലെ ആർസി അമല ബേസിക് യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി.

പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തില്‍ 53984 സർവീസ് വോട്ടർമാർ ഉള്‍പ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്.ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 18-19 പ്രായത്തിലുള്ള4,66,408 കന്നിവോട്ടർമാരുണ്ട്.