വോട്ട് ചെയ്ത് സ്ഥാനാർത്ഥികൾ; പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറവൂരിൽ വോട്ട് രേഖപ്പെടുത്തി; പേരാവൂരിൽ വോട്ട് രേഖപ്പെടുത്തി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്; ഗുരുവായൂരിൽ വോട്ട് രേഖപ്പെടുത്തി സുരേഷ് ഗോപി; തൃപ്പൂണിത്തറയിൽ വോട്ട് രേഖപ്പെടുത്തി രമേഷ് പിഷാരടി

Spread the love

കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.

video
play-sharp-fill

രാവിലെ തന്നെ വോട്ട് ചെയ്ത് സ്ഥാനാർത്ഥികൾ.
പ്രതിപക്ഷനേതാവ് വി ഡി സതീശനും ഭാര്യയും മകളും പറവൂരിലെ പോളിംഗ് ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തി.

വട്ടിയൂര്‍കാവ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയും രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാണക്കാട് സാദിഖ് അലി, മന്ത്രി പി എ മുഹമ്മദ് റിയാസ്, പി കെ കുഞ്ഞാലിക്കുട്ടി, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ അതാത് പോളിംഗ് സ്റ്റേഷനുകളില്‍ എത്തി