Spread the love

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ റജിസ്ട്രാർ ഓഫിസിലാണ് പത്രികാ സമർപ്പണം നടന്നത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും മറ്റു സിപിഎം നേതാക്കളും ഒപ്പമുണ്ടായിരുന്നു.

video
play-sharp-fill

പത്രിക സമർപ്പണത്തിന് പിന്നാലെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. വീടുകൾ സന്ദർശിച്ച് നേരിട്ട് വോട്ടർമാരുമായി ഇടപെടുന്ന തരത്തിലുള്ള പ്രചാരണമാണ് പ്രധാനമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

അതേസമയം, ജില്ലയിലുടനീളം സിപിഎം ശക്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ പൊതുയോഗങ്ങളും പ്രചാരണ റാലികളും പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group