Spread the love

കണ്ണൂർ: മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

video
play-sharp-fill

ഇന്ന് പിണറായിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല.
എംഎല്‍എ ഓഫീസില്‍ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ ഫലം മോശമായതിനെ തുടർന്ന് ഓഫീസില്‍ വന്നില്ല.

അതേസമയം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും അതീവ ഗൗരവത്തോടെ കാണുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് വർഷം നീണ്ടുനിന്ന ഭരണത്തിന് ശേഷം കേരളത്തില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടത് ജനവിധി മാനിച്ചുതന്നെ പരിശോധിക്കുമെന്ന് പാർട്ടി അറിയിച്ചു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ക്കിടയിലും ജനക്ഷേമത്തിനായി പരമാവധി ശ്രമിച്ചിട്ടും കേരളത്തില്‍ ഭരണത്തുടർച്ച നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് പാർട്ടി പരിശോധിക്കും.

പരാജയത്തിന്‍റെ കാരണങ്ങളെക്കുറിച്ച്‌ ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ച്‌ ജനകീയ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും പാർട്ടി വ്യക്തമാക്കി.