
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസുകാർ വിമാനത്തിനുള്ളില്‍ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ പൊലീസ് റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും.
പ്രോസിക്യൂഷൻ അനുമതി തേടി പൊലീസ് കേന്ദ്രത്തെ സമീപിച്ചപ്പോള്‍ ആവശ്യം തള്ളിയിരുന്നു. ഈ കാരണത്താല്‍ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ഒഴിവാക്കിയത്.ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ്കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. 2002 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎല്‍എയുമായ ശബരിനാഥ്, ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.







