Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: വിദ്വേഷ പ്രസംഗകേസില്‍ പൊലീസ് കസ്റ്റിഡിയിലെടുത്ത പി.സി. ജോര്‍ജിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.സി. ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചു. നേരത്തെ ഒളിവില്‍ പോയത് പോലെ ഒളിവില്‍ പോകാന്‍ ഇനി സാദ്ധ്യത ഇല്ല. എന്തും വിളിച്ചു പറയാനുള്ള നാടല്ല കേരളം. ഉവിടെ എന്തും വിളിച്ചുപറയാന്‍ പറ്റില്ല. മത നിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല. ആലപ്പുഴയില്‍ നടന്നത് കനത്ത മതവിദ്വേഷം ഉയര്‍ത്തുന്ന പ്രസംഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുദ്രാവാക്യം വിളിച്ച കുട്ടിക്ക് അതിന്റെ ആപത്ത് അറിയില്ല. കുട്ടിയെ ചുമലില്‍ ഏറ്റിയ ആളെ അറസ്റ്റുചെയ്തു. പരിപാടിയുമായി ബന്ധപ്പെട്ടവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഏറ്റവും കൂടുതല്‍ ആളുകളെ ബി.ജെ.പിയിലേക്ക് സംഭാവന ചെയ്ത പാര്‍ട്ടി കോണ്‍ഗ്രസാണ്. ബി.ജെ.പിയെ സഹായിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു.