Spread the love

കോട്ടയം: കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ പറഞ്ഞത് ചർച്ചയാകുന്നു.
റെസ്പോണ്‍സിബിള്‍ ഡ്രിങ്കിങ്ങ് പോലെ റെസ്പോണ്‍സിബിള്‍ കഞ്ചാവടിയും പ്രോത്സാഹിപ്പിക്കണം. കഞ്ചാവടിച്ച്‌ ആരും നശിച്ച ചരിത്രമില്ല.

video
play-sharp-fill

കള്ളും വൈനും ബിയറും വ്യാപകമാക്കി ലഹരിമരുന്ന് ഉപയോഗം തടയണം. രാസലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവർക്ക് ജീവിതത്തിലേക്ക് മടങ്ങിവരാൻ പറ്റാത്ത അവസ്ഥയാണെന്നും ബിജു പ്രഭാകർ ‘ പറഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകളും ആരംഭിച്ചു.

കോട്ടയത്ത് ലഹരി തടയുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം പള്ളിക്കത്തോട് പോലീസ് പിടികൂടിയ പ്രതിയുടെ സമാന സ്വഭാവമുള്ള വാദം ഉന്നയിക്കുയും പോലിസ് പങ്കുവെച്ച വീഡയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. കഞ്ചാവ് കാന്‍സറിനുള്ള മരുന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാഷിഷ് ബ്ലഡ് കാന്‍സറിനുള്ള മരുന്നാണ്. കഞ്ചാവ് ഉപയോഗിച്ചാല്‍ ഒരു കുഴപ്പുവുമില്ല.
സാറ് വേണ അന്വേഷിച്ച്‌ ചോദിച്ചോ എന്നാണ് പോലീസ് പിടിയിലായ ആനിക്കാട് സ്വദേശി ഷെബിന്‍ ദേവസ്യയാണ് എസ്.എച്ച്‌.ഒയ്ക്ക് മുന്നില്‍ തന്റെ വാദങ്ങള്‍ നിരത്തിയത്.

അമേരിക്കയുടെ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഇന്ത്യയില്‍ കഞ്ചാവ് നിരോധിച്ചതെന്നുമാണ് പ്രതി പറഞ്ഞത്.
ബിജു പ്രഭാകറിൻ്റെ അഭിമുഖം പുറത്തുവന്നതോടെ ഈ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ കുത്തിപ്പൊക്കുന്നുണ്ട്.

കഞ്ചാവ് പ്രോസാഹിപ്പിക്കണമെന്ന ആവശ്യം ഉയർത്തുന്നവരാണ് ഇക്കൂട്ടർ. സുരക്ഷിതമായ ലഹരിയാണ് കഞ്ചാവ് എന്നും കേരളത്തില്‍ മാത്രമാണ് ഇതിന് നിയന്ത്രണം ഉള്ളതെന്നും മറ്റു സംസ്ഥാനങ്ങളില്‍ ഇത്ര പ്രശ്നമില്ലെന്നും ഇവർ വാദിക്കുന്നു.