play-sharp-fill
‘അറിഞ്ഞുകൊണ്ടല്ല പള്ളിയോടത്തില്‍ കയറിയത്, ക്ഷേത്രത്തില്‍ പോയി പരിഹാരം ചെയ്യാം, പുറത്തിറങ്ങാന്‍ പേടിയാകുന്നു, കൊല്ലുമെന്ന് ഭീഷണിയുണ്ട്”; പള്ളിയോടത്തില്‍ കയറി ഫോട്ടോയെടുത്ത് വിവാദത്തിലായ താരത്തിന് നേരെ സൈബര്‍ അറ്റാക്ക്

‘അറിഞ്ഞുകൊണ്ടല്ല പള്ളിയോടത്തില്‍ കയറിയത്, ക്ഷേത്രത്തില്‍ പോയി പരിഹാരം ചെയ്യാം, പുറത്തിറങ്ങാന്‍ പേടിയാകുന്നു, കൊല്ലുമെന്ന് ഭീഷണിയുണ്ട്”; പള്ളിയോടത്തില്‍ കയറി ഫോട്ടോയെടുത്ത് വിവാദത്തിലായ താരത്തിന് നേരെ സൈബര്‍ അറ്റാക്ക്

സ്വന്തം ലേഖകന്‍

പത്തനംതിട്ട: പള്ളിയോടത്തിലിരുന്ന് ഫോട്ട് ഷൂട്ട് നടത്തി വിവാദത്തിലായ നിമിഷയ്ക്ക് നേരെ മാപ്പ് പറഞ്ഞ ശേഷവും സൈബര്‍ അറ്റാക്ക്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ചിട്ടും താരത്തിനെതിരെ ഭീഷണികള്‍ തുടരുകയാണ്. പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോയെടുത്ത താരത്തിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന്‍, സെക്രട്ടറി പാര്‍ഥസാരഥി ആര്‍.പിള്ള എന്നിവര്‍ നേരത്തെ അറിയിച്ചിരുന്നു. പള്ളിയോടങ്ങളില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നാണെന്നും ഇവര്‍ ചെരിപ്പിട്ടാണ് കയറിയതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.


ഓണത്തിന് മുമ്പാണ് ഓതറ എന്ന സ്ഥലത്ത് ഫോട്ടോ ഷൂട്ടിന് പോകുന്നത്. ജീന്‍സോ മറ്റോ അല്ലാതെ സാരിയും പട്ടുപാവാടയും തന്നയാണ് ഉപയോഗിച്ചത്. ഷൂട്ടിനായി പോയപ്പോള്‍ മോഡേണ്‍ വസ്ത്രമടക്കം കൈവശമുണ്ടായിരുന്നു. അത് ധരിച്ച് പുഴയുടെ അരികിലേക്ക് പോയപ്പോഴാണ് ഷെഡ്ഡില്‍ വള്ളം കിടക്കുന്നത് കണ്ടത്. പലകയെല്ലാം പോയ നിലയിലായിരുന്നു. അതില്‍ കയറിനിന്നാണ് ഫോട്ടോ എടുത്തത്. അതില്‍ കയറരുതെന്ന് ആരും പറഞ്ഞിരുന്നില്ല. പള്ളിയോടമാണെന്നോ കയറാന്‍ പാടില്ലെന്നോ അറിവുണ്ടായിരുന്നില്ല. സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നോ, ചെരുപ്പ് ഉപയോഗിക്കരുതെന്നോ അവിടെ ബോര്‍ഡോ മറ്റോ ഉണ്ടായിരുന്നുമില്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വള്ളം പോലെയാണ് തോന്നിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോട്ടോ എടുത്ത് ഒരു മാസത്തിന് ശേഷമാണ് അത് എഡിറ്റ് ചെയ്ത് കിട്ടുന്നതും പോസ്റ്റ് ചെയ്യുന്നതും. പോസ്റ്റ് ചെയ്തതിന് പിന്നാലെ പള്ളിയോടത്തില്‍ കയറാന്‍ പാടില്ലെന്നും ഫോട്ടോ ഇടാന്‍ പാടില്ലെന്നും പറഞ്ഞ് ഉണ്ണി വിളിച്ചു. അതോടെ ചിത്രം ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്തിന് പിന്നാലെ വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഫോണ്‍ വിളികളാണ് വരുന്നത്. കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ്. പുറത്തിറങ്ങിയാല്‍ കൊന്നു കളയും എന്നാണ് ഭീഷണി. രാത്രി അടക്കമാണ് കോളുകള്‍ വരുന്നത്. പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്.

പള്ളിയോടം കിടക്കുന്ന ഭാഗത്തേക്ക് പോകരുതെന്നോ അതില്‍ കയറരുതെന്നോ ആരും പറഞ്ഞിരുന്നില്ല. പറഞ്ഞാല്‍ അത് ചെയ്യുമായിരുന്നില്ല. മതവും വിശ്വാസവുമെല്ലാം ഉള്ള വ്യക്തി തന്നയാണ് ഞാന്‍. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞതാണ്. പരിഹാരം ആ ക്ഷേത്രത്തില്‍ പോയി ചെയ്യാനും തയ്യാറാണ്. ഹിന്ദുവിശ്വാസിയായ എനിക്ക് ഒരു പെണ്‍കുട്ടിയാണ് എന്ന പരിഗണന പോലും ആരും നല്‍കുന്നില്ല- നിമിഷ പറയുന്നു.