play-sharp-fill
ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ ആംബുലൻസിൽ വച്ച് കവർന്നു: ഫോൺ മറിച്ച് വിൽപന നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ ആംബുലൻസിൽ വച്ച് കവർന്നു: ഫോൺ മറിച്ച് വിൽപന നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

 

തിരുവനന്തപുരം: വെള്ളറടയിൽ ബൈക്ക് അപകടത്തിൽ പെട്ട് മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ ആംബുലൻസിൽ വച്ച് കവർന്നു. ആറാട്ടുക്കുഴിക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികരിലൊരാളായ വെള്ളറട സ്വദേശി സുധീഷിന്റെ ഫോണാണ് മോഷ്ടിച്ചത്.

 

സുധീഷും ഒപ്പമുണ്ടായിരുന്ന അനന്തുവുമാണ് മരിച്ചത്. അപകട സ്ഥലത്ത് നിന്ന് ഇരുവരെയും രണ്ട് ആംബുലൻസുകളിലായാണ് ആശുപത്രിയിലെത്തിച്ചത്. സുധീഷുമായി പോയ ആംബുലൻസിൽ സഹായിയായി കയറിയ യുവാവാണ് മോഷണം നടത്തിയതെന്നാണ് ബന്ധുക്കൾ‌ ആരോപിക്കുന്നത്.

 

ഫോൺ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ വെള്ളറട പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുലിയൂർശാലയിലെ മൊബൈൽഫോൺ കടയിൽനിന്ന്‌ ഫോൺ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കണ്ടാലറിയാവുന്ന രണ്ട് യുവാക്കളാണ് ഫോൺ വിൽപന നടത്തിയതെന്ന് കടയുടമ പറഞ്ഞു. ഇതിൽ ഒരാളെ കഴിഞ്ഞദിവസം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.