Spread the love

തിരുവനന്തപുരം: ആയുർവേദ ഫാർമസിയില്‍ അരിഷ്ടം എന്ന് ചോദിച്ചാല്‍ മതി, ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ തന്നെ മരുന്ന് നല്‍കും. അത് രോഗികള്‍ക്ക് മാത്രം അല്ല, ആർക്കു വേണമെങ്കിലും കിട്ടും. ബിയറിനേക്കാള്‍ കിക്കാണ് ഇവിടുത്തെ അരിഷ്ടത്തിനെന്നാണ് ഉപയോക്താക്കളുടെ സാക്ഷ്യം. ഒടുവില്‍ ഫാർമസിക്ക് എക്സൈസിന്റെ പിടിവീണു.

video
play-sharp-fill

നെയ്യാറ്റിൻകരയിലെ ഒരു ആയുർവേദ ഫാർമസിയിലാണ് സംഭവം. ഫാർമസിയുടെ മറവില്‍ അരിഷ്ടത്തില്‍ ലഹരി കലർത്തി വില്‍പന നടത്താൻ തുടങ്ങിയിട്ട് ഏറെ നാളുകളായെന്നാണ് വിവരം. പിപ്പല്യാസവം, മുസ്താരിഷ്ടം ഇങ്ങനെ പലവിധ പേരുകളിലാണ് അരിഷ്ടം വില്‍ക്കുന്നത്. ജീവൻ ആയുർവേദ പഞ്ചകർമ്മ ചികിത്സാലയത്തിൻ്റെ മറവിലാണ് അരിഷ്ട വില്‍പന. ഫാർമസിയില്‍ എക്സൈസ് പരിശോധന നട‌ത്തി. അരിഷ്ടം എക്സൈസ് കസ്റ്റഡിയിലെടുത്തു.

സിപിഐഎം പെരുങ്കടവിള ലോക്കല്‍ കമ്മിറ്റി അംഗം തങ്കരാജിന്റെ ഉടമസ്ഥതയിലുളളതാണ് സ്ഥാപനം. വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗമാണ് ഇയാള്‍. അരിഷ്ടം ഉണ്ടാക്കുന്നത് ഒറ്റശേഖരമംഗലത്ത് നിന്നാണെന്ന് ഫാർമസി ജീവനക്കാരൻ പറയുന്നത്. എന്നാല്‍ അരിഷ്ടത്തില്‍ മദ്യം ചേർക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജീവനക്കാരൻ മറുപടി നല്‍കിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുപ്പിയില്‍ ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്താണ് ആയുർവേദ ഫാർമസിയുടെ അരിഷ്ട കച്ചവടം. കൊവിഡ് കാലത്തിനു ശേഷമാണ് ഇവർക്ക് കച്ചവടം കൂടിയത്. അരിഷ്ടത്തില്‍ ബിയറിനേക്കാള്‍ ആല്‍ക്കഹോള്‍ കൂടുതലാണെന്നു പരിശോധനയില്‍ കണ്ടെത്തി. 450 മില്ലിയില്‍ 10.57 ശതമാനം ആല്‍ക്കഹോള്‍ അംശം ഉണ്ട്. 650 മില്ലിലിറ്റർ ബിയറിലെ ആല്‍ക്കഹോളിനെക്കാള്‍ ഇരട്ടിയാണിത്. 450 മില്ലിയ്ക്ക് 70 രൂപ മാത്രമാണ് ഫാർമസി ഈടാക്കുന്നത്.

ഹെനിക്കണ്‍ – 5 ശതമാനം, കിംഗ് ഫിഷർ പ്രിമിയം – 4.8 ശതമാനം, കിംഗ് ഫിഷർ സ്ട്രോങ് – 8 ശതമാനം, കിംഗ് ഫിഷർ അള്‍ട്രാ മാക്സ് – 7.5 ശതമാനം, കിംഗ് ഫിഷർ അള്‍ട്രാ – 4 ശതമാനം, കിംഗ് ഫിഷർ ബ്ലൂ – 8 ശതമാനം, ബേഡ് മങ്കി – 8 ശതമാനം, ഗോഡ് ഫാദർ ലെജൻഡറി – 7.2 ശതമാനം, ഗോഡ് ഫാദർ പ്രീമിയം – 6.5 ശതമാനം, ഗോഡ് ഫാദർ സൂപ്പർ 8 ശതമാനം, ബീ യങ്ങ് – 7.2 ശതമാനം, ബ്രോക്കോഡ് – 15 ശതമാനം, സിമ്ബ സ്ട്രോങ്ങ് – 5.5 ശതമാനം,സിമ്ബ സ്റ്റൗട്ട് – 7 ശതമാനം, ബട്ട് വൈസർ – 5 ശതമാനം.