ഇന്ധനവില വർധന: കടുത്തുരുത്തിയിൽ വണ്ടി തള്ളി യൂത്ത് കോൺഗ്രസ് പ്രതിഷേധം
സ്വന്തം ലേഖകൻ
കടുത്തുരുത്തി: കോവിഡ് കാലത്ത് പെട്രോൾ ഡീസൽ വില അനിയന്ത്രിതമായി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടി തള്ളി പ്രതിഷേധിച്ചു.
തുടർച്ചയായി പതിനഞ്ചാം ദിവസമാണ് എണ്ണവില വർധിപ്പിക്കുന്നത്. ലിറ്ററിന് പത്തുരൂപ വീതം തീരുവ വർദ്ധിപ്പിച്ചതും കഴിഞ്ഞമാസമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിറ്ററിന് 18 രൂപയിലധികം വർധനയാണ് മൂന്നാഴ്ചകൊണ്ട് ഉണ്ടായത്. എണ്ണവില നിർണ്ണയാധികാരം സർക്കാർ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് ബൈക്കുകൾ തള്ളിക്കൊണ്ട് കടുത്തുരുത്തി ടൗണിൽ പ്രകടനം നടത്തിയത്.
ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജ് പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്,
കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, ലൂക്കോസ് മാക്കീൽ, പീറ്റർ മ്യാലിപറമ്പിൽ, അരുൺ ജോസഫ്, അഡ്വ. മധു കാലാ, നോബി മുണ്ടയ്ക്കൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ.ജിൻസൻ ചെറുമല,
അലിൻ ജോസഫ്, സെബാസ്റ്റ്യൻ ജോയ്, ശരത് ശശി, അക്ഷയ് പുളിക്കക്കുഴി, ജോയ്സ് ജേക്കബ്, അഭിലാഷ് ജോസഫ്, ഫ്രാൻസിസ് ജോസഫ്, ജിസ്സ് തോമസ്, ശരത് ശശാങ്കൻ, ജിത്തു കെ എം, അരുൺ പി തങ്കച്ചൻ, എബിൻ റോയ്, അരുൺ ഗിരീശൻ എന്നിവർ നേതൃത്വം നൽകി.