
‘മുതലാളി വേഗം വരണേ’..!! പാലാ പൊലീസ് സ്റ്റേഷനിൽ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടി ഉടമയെ കാത്തിരിക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം : പാലാ പോലീസ് സ്റ്റേഷനിൽ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടി ഉടമയെ കാത്തിരിക്കുന്നു. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടന്ന നായക്കുട്ടിയെ ഇന്നലെ പുലർച്ചെയാണ് രണ്ടു ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്.
പാലാ പൊലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ ഉടമ എത്തിയിട്ടില്ല. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലും നായക്കുട്ടിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് നായയെ കൈമാറാനാണ് തീരുമാനം.വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ് .
ഉടമസ്ഥർക്ക് പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാം ഫോൺ: 0482 2212334
Third Eye News Live
0
Tags :