video
play-sharp-fill

കാൽ കഴുകൽ ശുശ്രൂഷകൾ ഇല്ലാതെ ഇന്ന് പെസഹാ വ്യാഴം ; കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഈസ്റ്റർ ദിനത്തിലെ ഉയിർപ്പ് ശുശ്രൂഷകൾക്കും നിയന്ത്രണം

കാൽ കഴുകൽ ശുശ്രൂഷകൾ ഇല്ലാതെ ഇന്ന് പെസഹാ വ്യാഴം ; കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഈസ്റ്റർ ദിനത്തിലെ ഉയിർപ്പ് ശുശ്രൂഷകൾക്കും നിയന്ത്രണം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ക്രിസ്തുവിെന്റ അന്ത്യ അത്താഴ സ്മരണകൾ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും. കാൽ കഴുകൽ ശുശ്രൂഷകൾ ഇല്ലാതെയാണ് പെസഹാ വ്യാഴം ആചരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് പള്ളികളിൽ ചടങ്ങുകൾ നടക്കുക.ശുശ്രൂഷകളിൽ പരമാവധി അഞ്ചുപേരേ പള്ളിയിലുണ്ടാകാവൂ എന്ന് വിവിധ സഭാതലവന്മാർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം വിശ്വാസികൾക്ക് പെസഹ ശുശ്രൂഷകൾ കാണാനായി സംസ്ഥാനത്തെ വിവിധ ഇടവകകൾ ഫെയ്‌സ്ബുക്കിലും യൂട്യൂബിലും ലൈവ് ടെലികാസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈസ്തവ ചാനലുകളും തത്സമയ സംപ്രേഷണം നടത്തും. യേശുക്രിസ്തു ശിഷ്യന്മാരുടെ കാൽ കഴുകിയത് അനുസ്മരിപ്പിക്കുന്ന കാൽകഴുകൽ ചടങ്ങും ഇക്കുറിയില്ല. 12 പേരുടെ കാൽ കഴുകി ചടങ്ങ് പൂർത്തിയാക്കുന്നതാണ് പതിവ്. എന്നാൽ പള്ളിയിലെ ചടങ്ങുകളിൽ അഞ്ച്‌പേർ മാത്രം പങ്കെടുക്കുന്നതിനാലാണ് കാൽകഴുകൽ ശുശ്രൂഷകൾ ഒഴിവാക്കിയിരിക്കുന്നത്.

പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുക്കാനാവില്ലെങ്കിലും വിശ്വാസികൾ വീടുകളിൽ പ്രാർഥനയും പെസഹ അപ്പം മുറിക്കലും നടത്തും. ദുഃഖവെള്ളിയാഴ്ചയും വിശ്വാസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുരിശാരോഹണത്തെ അനുസ്മരിപ്പിക്കുന്ന പ്രദക്ഷിണം പള്ളിയകത്ത് നടത്തിയാൽ മതിയെന്ന നിർദേശവും ഉണ്ട്. ഈസ്റ്റർദിനത്തിലെ ഉയിർപ്പ് ശുശ്രൂഷകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.