
മണർകാട് കത്തീഡ്രലിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി പെസഹാ പെരുന്നാൾ ആചരിച്ചു
മണർകാട് : ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി പെസഹാ പെരുന്നാൾ ആചരിച്ചു. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലാണ് പെസഹാ പെരുന്നാൾ ആചരിച്ചത്.
ശുശ്രൂഷകൾക്ക് അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വത്വം വഹിച്ചു.
വൈകിട്ട് 5ന് സന്ധ്യാ നമസ്കാരത്തോടെ ആരംഭിച്ച ശുശ്രൂഷകൾക്കും, വി. കുർബ്ബാനയ്ക്കും മെത്രാപ്പോലീത്തയും, ഇടവക സഹ വികാരിമാരായ റവ.ഫാ. മാത്യൂസ് ജെ മണവത്ത്, റവ.ഫാ. ഗിവർഗീസ് നടുമുറിയിൽ എന്നിവരും നേതൃത്വം നൽകി .കുർബ്ബാനാന്തരം വിശ്വാസികൾക്ക് പെസഹാ കുർബ്ബാന നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തീഡ്രൽ സഹ വികാരിമാരായ റവ.ഫാ. എം.ഐ തോമസ് മറ്റത്തിൽ, റവ. ഫാ ലിറ്റു തണ്ടശ്ശേരിയിൽ,ഡോ.ഡീക്കൺ ജിതിൻ കുര്യൻ ചിരവത്തറ, ഡീക്കൺ അൻകിത്ത് എന്നിവർ സന്നിഹിതരായിരുന്നു.
Third Eye News Live
0