play-sharp-fill
രാത്രിയില്‍ അസ്വാഭാവിക ശബ്ദമുണ്ടാക്കി പശുക്കള്‍; പകല്‍ പോലും പുറത്തിറങ്ങാനാകാതെ ടാപ്പിംഗ് തൊഴിലാളികളടക്കം പ്രദേശവാസികള്‍;  പെരുനാട് കടുവാപേടിയില്‍ തന്നെ…!

രാത്രിയില്‍ അസ്വാഭാവിക ശബ്ദമുണ്ടാക്കി പശുക്കള്‍; പകല്‍ പോലും പുറത്തിറങ്ങാനാകാതെ ടാപ്പിംഗ് തൊഴിലാളികളടക്കം പ്രദേശവാസികള്‍; പെരുനാട് കടുവാപേടിയില്‍ തന്നെ…!

സ്വന്തം ലേഖിക

റാന്നി: പെരുനാട് കാര്‍മല്‍ കോളേജിന് സമീപവും കോട്ടമലയിലും പശുക്കളെ കടിച്ചുകൊന്ന് ഭീതി വിതച്ച കടുവയെ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ആളുകള്‍ ഇപ്പോഴും ഭീതിയിലാണ്.

തോട്ടം മേഖലയില്‍ പലരും ജോലിക്ക് പോകാതെ വീടുകളില്‍ കഴിയുകയാണ്. രാത്രി രണ്ടുമണി മുതല്‍ ടാപ്പിംഗ് തൊഴിലാളികള്‍ ജോലിക്ക് ഇറങ്ങിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്ത് പകല്‍പോലും ആളുകള്‍ക്ക് നടക്കാന്‍ ഭയമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടമലയില്‍ കടുവ പശുവിനെ കൊന്നിട്ട സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

ഇരയെ ഭക്ഷിച്ച ശേഷം ഒരാഴ്ചമുതല്‍ രണ്ടാഴ്ചവരെ കടുവകള്‍ മറ്റു മൃഗങ്ങളെ വേട്ടയാടാതെ വെള്ളവും തണലുമുള്ള ഭാഗത്തു വിശ്രമിക്കാറാണ് പതിവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. ഇരപിടിച്ച സ്ഥലത്തിനോട് ചേര്‍ന്ന് കാടുമൂടി അവസ്ഥയിലായതിനാല്‍ ഈ മേഖലവിട്ടു കടുവ പോയിട്ടുണ്ടാവില്ല എന്ന ആശങ്കയും അവര്‍ പങ്കു വയ്ക്കുന്നുണ്ട്.

ഒരാഴ്ച മുൻപാണ് കാര്‍മല്‍ കോളേജിന് സമീപം ആദ്യം വളവനാല്‍ റെജിയുടെ പശുവിനെ കടുവ ആക്രമിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ പെരുനാട് കോട്ടമലയില്‍ മാമ്പറേത്ത് ഏബ്രഹാമിന്റെ (രാജന്‍) നാലുമാസം ഗര്‍ഭിണിയായ പശുവിനെ കടിച്ചു കൊല്ലുകയായിരുന്നു.

കഴിഞ്ഞ രാത്രിയില്‍ പശുക്കള്‍ അസ്വാഭികമായി ശബ്ദം ഉണ്ടാക്കിയത് കടുവയുടെ സാന്നിദ്ധ്യ മൂലമാണെന്ന് ഏബ്രഹാം പറയുന്നു. ഇന്നലെ ഉച്ചയോടെ കൂട് അടഞ്ഞു കിടന്നതു അല്‍പ്പനേരം ആശങ്ക ഉയര്‍ത്തിയെങ്കിലും കടുവ വന്ന ലക്ഷണം കണ്ടെത്താന്‍ കഴിഞ്ഞില്ല.

കൂട് എങ്ങനെ അടഞ്ഞു എന്നതും വ്യക്തമല്ല. സ്ഥലത്തു വീണ്ടും കാമറ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.